തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചന നടന്ന വിദ്യാനികേതന്‍ സ്കൂളിനെതിരെ നടപടിയെടുക്കുക, പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ തിരൂരങ്ങാടി സി.ഐ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. തിരൂരങ്ങാടി യതീംഖാന ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചെമ്മാട് എത്തിയപ്പോള്‍ ബസ്സ്റ്റാന്‍ഡിന് സമീപം പൊലീസ് തടഞ്ഞു. ചെമ്മാടും പരിസര പ്രദേശങ്ങളിലും പൊലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, തിരൂരങ്ങാടി സി.ഐ വി. ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് എത്തിയത്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, ആം ആദ്മി, സി.എം.പി, ആര്‍.എസ്.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. എല്‍.ഡി.എഫ്, ഐ.എന്‍.എല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മാര്‍ച്ചില്‍നിന്ന് വിട്ടുനിന്നു. ഡി.സി.സി സെക്രട്ടറി കെ.പി.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. നഹ അധ്യക്ഷത വഹിച്ചു. വാസു കാരയില്‍ (സി.എം.പി), വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്‍റ് ഗണേഷ് വടേരി, ഉസ്മാന്‍ കാച്ചടി (പി.ഡി.പി), പി.ഒ. നഹീം (യൂത്ത് ലീഗ്), അഡ്വ. സഹീര്‍ (എ.എ.പി) എന്നിവര്‍ സംസാരിച്ചു. പനക്കല്‍ സിദ്ദീഖ് സ്വാഗതവും എന്‍. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. മുഹമ്മദ് ഹസ്സന്‍, നീലങ്ങത്ത് അബ്ദുസ്സലാം, എം.എ. റസാഖ് ഹാജി, മുജീബ് പനക്കല്‍, വി.കെ. രായീന്‍കുട്ടി ഹാജി, യു. മുസ്തഫ, യു.എ. റസാഖ്, ലത്തീഫ് കൊടിഞ്ഞി, റഷീദ് പാട്ടശ്ശേരി, സക്കരിയ്യ ഇല്ലിക്കല്‍, തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, എ.കെ. മുസ്തഫ, പച്ചായി ബാവ, പാലക്കാട്ട് രായിന്‍കുട്ടി, നടുത്തൊടി മുസ്തഫ, പി.പി. കബീര്‍, പാലക്കാട്ട് വാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി. ഫൈസലിന്‍െറ വീട് സന്ദര്‍ശിച്ചു മലപ്പുറം: മതം മാറ്റത്തിന്‍െറ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസലിന്‍െറ വീട് എന്‍.സി.എച്ച്.ആര്‍.ഒ വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു. ഫൈസലിന്‍െറ വധം ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ വെല്ലുവിളിയാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ് സജാദ് വാണിയമ്പലം, സെക്രട്ടറി കുരിക്കള്‍ ഷബീര്‍, ശരീഫ് നടുത്തൊടി, അലി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.