ജില്ല നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്: ഇ.എം.ഇ.എ ജേതാക്കള്‍

കൊണ്ടോട്ടി: ജില്ല നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ജേതാക്കളായി. നിലവിലെ ചാമ്പ്യന്‍മാരായ ചുങ്കത്തറ മാര്‍ത്തോമ കോളജിനെ 13-1ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. വനിതാ വിഭാഗത്തില്‍ 8-1ന് ചുങ്കത്തറ മാര്‍ത്തോമ കോളജിനെ പരാജയപ്പെടുത്തി മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജും ജേതാക്കളായി. ഫഹദ് പര്‍ദേശി, സി. ജസീല്‍, ജഹ്സാന്‍ റാസി, കെ.കെ. ഫാസില്‍, അഫീഫ്, നിതിന്‍, ജോസഫ്, ഷിം നാരാങ്, അന്‍ഫാസ്, ഹക്കീല്‍ നാസി എന്നിവരാണ് ടീമംഗങ്ങള്‍. ശിഹാബ് കൊട്ടപ്പുറമാണ് പരിശീലകന്‍. ജേതാക്കള്‍ക്ക് കോളജ് യൂനിയന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യൂനിയന്‍ ചെയര്‍മാന്‍ എന്‍.കെ. നിഷാദ്, സെക്രട്ടറി സിബത്ത്, യൂണിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ കെ.എം. ഇസ്മായില്‍, ഫാസില്‍, സഫ്വാന്‍, അമീര്‍ സുഹൈല്‍, സഹന്‍ഷാ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.