കുനിയില്‍ ഇരട്ടക്കൊല: സൗദിയില്‍നിന്നത്തെിച്ച പ്രതി റിമാന്‍ഡില്‍

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ സൗദിയില്‍ അറസ്റ്റിലായ അരീക്കോട് കുനിയില്‍ കോട്ട അബ്ദുല്‍ സബൂറിനെ (30) മഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സബൂറിനെ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹന ചന്ദ്രന്‍െറ നേതൃത്വത്തിലാണ് നെടുമ്പാശ്ശേരി വഴി കേരളത്തിലത്തെിച്ചത്. 2012 ജൂണ്‍ 11ന് അരീക്കോട് കുനിയില്‍ സഹോദരങ്ങളായ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 21 പേരാണ് പ്രതികള്‍. ഇതില്‍ കൊലപാതകം ആസൂത്രണം ചെയ്ത സബൂര്‍ സംഭവം നടപ്പാവുന്നതിന് മുമ്പേ സൗദിയിലേക്ക് തിരിച്ചിരുന്നു. നേരിട്ടുള്ള കൊലപാതകത്തില്‍ സബൂറിന് പങ്കില്ല. നേരിട്ടുള്ള കൊലപാതകം എന്ന വകുപ്പല്ലാത്ത, മറ്റു പ്രതികള്‍ക്കുമേല്‍ ചുമത്തിയ വകുപ്പുകളാണ് സബൂറിനു മേല്‍ ചുമത്തിയിരിക്കുന്നത്. മഞ്ചേരി ഒന്നാംക്ളാസ് മജിസ്¤്രടറ്റ് കോടതിയില്‍ നിന്ന് കേസ് വിചാരണാ നടപടികള്‍ക്കായി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനു ശേഷം മറ്റു പ്രതികളുടെ കൂടെയാണ് വിചാരണ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.