പൂക്കോട്ടുംപാടത്ത് സ്വകാര്യ ഗോഡൗണില്‍ റെയ്ഡ്; 25 ടണ്‍ അനധികൃത അരി കണ്ടെടുത്തു

പൂക്കോട്ടുംപാടം (മലപ്പുറം): മൊത്തവ്യാപാരിയുടെ അരി സൂക്ഷിപ്പ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 25 ടണ്‍ അനധികൃത അരി പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗനും സംഘവും നടത്തിയ പരിശോധനയിലാണ് അരി കണ്ടത്തെിയത്. പൂക്കോട്ടുംപാടം അങ്ങാടിയിലെ ഒരുസ്ഥാപനത്തിന്‍െറ ഗോഡൗണിലാണ് റെയ്ഡ് നടത്തിയത്. തെലങ്കാന, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വിതരണത്തിന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എത്തിച്ച അരിയാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. ഇത് എഫ്.സി.ഐ ബ്രാന്‍ഡുള്ള ചാക്കുകള്‍ മാറ്റി, വിപണിയില്‍ ഇറക്കാന്‍ തയാറാക്കിവെക്കുകയായിരുന്നു. 500ലധികം ഒഴിഞ്ഞ അരിച്ചാക്കുകള്‍ അടുക്കിവെച്ച നിലയില്‍ കണ്ടു. 500ളം ചാക്ക് അരി പുതിയ ബ്രാന്‍ഡില്‍ വ്യക്തമായ വിലാസമില്ലാതെ മഞ്ഞ, റോസ് നിറത്തിലുള്ള ചാക്കുകളിലാക്കിവെച്ച നിലയില്‍ കണ്ടത്തെി. ചാക്ക് തുന്നാനുള്ള യന്ത്രവും സീല്‍ ചെയ്യാത്ത 100 ലധികം ബാഗുകളും സമീപത്തുനിന്നും കണ്ടത്തെി. നിലമ്പൂര്‍ സിവില്‍ സപൈ്ളസ് ഓഫിസ് ഉദ്യോഗസ്ഥരായ കെ. ഉണ്ണികോമു, എ.ടി. ഷാജി എന്നിവര്‍ സ്ഥലത്തത്തെി. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരിയാണിത്. കൂടുതല്‍ അന്വേഷണത്തിനായി ഗോഡൗണ്‍ സീല്‍ ചെയ്തു. വ്യാഴാഴ്ച സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെും. പരിശോധന സംഘത്തില്‍ എ.എസ്.ഐ രാമചന്ദ്രന്‍, സീനിയര്‍ സി.പി.ഒ ജയപ്രകാശ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.