അത്താണിക്കല്‍ പി.എച്ച്.സി: ഡോക്ടറെ കാണാന്‍ ഒരു മിനിറ്റ്, മരുന്ന് വാങ്ങാന്‍ ഒരു മണിക്കൂര്‍

വള്ളിക്കുന്ന്: അത്താണിക്കല്‍ പി.എച്ച്.സിയില്‍ ഡോക്ടറെ കാണാന്‍ മിനിറ്റുകള്‍ മാത്രം മതി. എന്നാല്‍ മരുന്ന് വാങ്ങാന്‍ ദീര്‍ഘനേരം കാത്തിരിക്കണം. തേഞ്ഞിപ്പലം, ചേലേമ്പ്ര, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ നിരവധി രോഗികള്‍ക്കാണ് മരുന്ന് വാങ്ങാന്‍ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം രോഗികളാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കല്‍ പി.എച്ച്.സിയില്‍ എത്തുന്നത്. രണ്ടു ഡോക്ടര്‍മാരാണ് സ്ഥിരമായി ഇവിടെ ഉള്ളത്. എന്നാല്‍ മരുന്ന് നല്‍കാന്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണ് ഇവിടെ ഉള്ളത്. ഇതുകൊണ്ടു തന്നെ നീണ്ട വരിയാണ് ഫാര്‍മസിക്കു മുന്നില്‍. ഇക്കാര്യം ആരോഗ്യ വകുപ്പിനും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ക്കും അറിയാമെങ്കിലും ഒരു നടപടിയും എടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.