പാഠപുസ്തകവിതരണം ഉടന്‍ പൂര്‍ത്തീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭമെന്ന് എ.ഐ.എസ്.എഫ്

പൊന്നാനി: പാഠപുസ്തകവിതരണം ഓണത്തിന് മുമ്പ് പൂര്‍ത്തീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് എ.ഐ.എസ്.എഫ്. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇടതുവിദ്യാര്‍ഥി സംഘടനയുടെ മുന്നറിയിപ്പ്. പ്രതിനിധി സമ്മേളനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അജിത് കൊളാടി അധ്യക്ഷത വഹിച്ചു. പി. ജംഷീര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും സി.പി. അഭിലാഷ് ഭാവിപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, പ്രസിഡന്‍റ് വി. വിനില്‍, മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, സി.പി.ഐ നേതാക്കളായ പി.കെ. കൃഷ്ണദാസ്, അഡ്വ. പി.പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റായി കെ.പി. ബാസിത്തിനെയും സെക്രട്ടറിയായി പി. ജംഷീറിനെയും തെരഞ്ഞെടുത്തു. പി. ജിഷ്ണു, സാഹിറ കുറ്റിപ്പുറം, സതീഷ്ബാബു, നസീഫ് ചെറുകാവ് (വൈസ് പ്രസി) വിപിന്‍ദാസ്, അനീഷ് വലിയകുന്ന്, മോഹിതമോഹന്‍ (ജോ. സെക്ര.) എം. ഫസലുറഹ്മാന്‍, ജവാദ് തിരൂര്‍, റാഷിദ് വണ്ടൂര്‍, എ.എ. സജാദ് (സെക്രട്ടേറിയറ്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.