വളാഞ്ചേരി: ഭൂമിയില്ലാത്തവന് മൂന്നു സെന്‍റ് ഭൂമിയും വീടും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സി.പി.എം. സംസ്ഥാന സ്രെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വളാഞ്ചേരിയില്‍ അഭയ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളം എന്നതായിരുന്നു മുന്‍ സര്‍ക്കാറിന്‍െറ പ്രഖ്യാപനം. എന്നാല്‍, രണ്ടര ലക്ഷം പേര്‍ക്ക് ഇപ്പോഴും ഭൂമിയില്ല. ഭൂമി ഉള്ള പലര്‍ക്കും വീടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കുടുംബത്തിന് ഒരു വീട് പദ്ധതിയും നടപ്പാക്കും. ജീവകാരുണ്യ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമാക്കുമെന്നും കോടിയേരി പറഞ്ഞു. അഭയ ട്രസ്റ്റ് കാവുംപുറം വടക്കേകുളമ്പിലെ പ്രിയക്ക് നിര്‍മിച്ചു നല്‍കിയ വീടിന്‍െറ താക്കോല്‍ കൈമാറ്റവും ഡോ. ഹുസൈന്‍ രണ്ടത്താണി രചിച്ച ‘മാര്‍ക്സിസത്തിന്‍െറ ഇസ്ലാം വായന’ പുസ്തക പ്രകാശനവും കോടിയേരി നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.പി. സക്കറിയ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ കാര്‍ഡ് വിതരണം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. അഭയ ഓഫിസ് ഉദ്ഘാടനം പാലോളി മുഹമ്മദ് കുട്ടിയും മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം എന്‍.എ. മുഹമ്മദ് കുട്ടിയും സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം പി.പി. വാസുദേവനും നിര്‍വഹിച്ചു. ട്രസ്റ്റ് ജന. സെക്രട്ടറി കെ.പി.എ. സത്താര്‍, വേലായുധന്‍ വള്ളിക്കുന്ന്, കെ.പി. ശങ്കരന്‍, ഹുസൈന്‍ രണ്ടത്താണി, എം.ഇ.എസ്. ജില്ലാ പ്രസിഡന്‍റ് എന്‍. അബ്ദുല്‍ ജബ്ബാര്‍, വി. ശശികുമാര്‍, ഇ.എന്‍. മോഹന്‍ദാസ്, കെ. രാമദാസ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും എ.എന്‍. ജോയ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.