ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍; പണം ബസ് കാത്തിരിപ്പ് കേന്ദ്ര നിര്‍മാണത്തിന്

കോട്ടക്കല്‍: ഉപ്പിലിട്ട അച്ചാര്‍, ഐസ്ക്രീം, പായസം, ബിരിയാണി, വിവിധ പലഹാരങ്ങള്‍ പട്ടിക നീളുകയാണ്. ഭക്ഷ്യമേളയൊരുക്കി കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ ആവേശത്തിലാണ്. ഏറെ കാലത്തെ ആഗ്രഹമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി പണം കണ്ടത്തൊനാണ് രുചി കൂട്ടുകളുടെ കലവറ തീര്‍ത്തിരിക്കുന്നത്. വര്‍ഷങ്ങളായി കാത്തിരിപ്പ് കേന്ദ്രമില്ലാതെ മഴയും, വെയിലും കൊണ്ടാണ് വിദ്യാര്‍ഥികള്‍ ബസ് കാത്തു നിന്നിരുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളായിരുന്നു ഏക ആശ്രയം. ദുരിതം മനസ്സിലാക്കിയ സമീപവാസിയായ ഹസ്സന്‍കുട്ടി കേന്ദ്രത്തിന് സ്ഥലം വിട്ടു നല്‍കി. പണിക്കര്‍ കുണ്ടിലാണ് കേന്ദ്രം നിര്‍മിക്കുന്നത്. അമ്പതിനായിരം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ക്കായി നഗരസഭയുടെ അനുമതി ലഭിച്ചാല്‍ ആഗസ്റ്റ് അവസാന വാരത്തില്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി കഴിഞ്ഞു. സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ് കലാമേളയുടെ ഭാഗമായി ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായുള്ള മേള ചൊവ്വാഴ്ച സമാപിക്കും. കലോത്സവം സീരിയല്‍, സിനിമ താരം സൂരജ് തേലക്കാട് ഉദ്ഘാടനം ചെയ്തു. വിപണന മേളയുടെ ഉദ്ഘാടനം മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജിയും നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, സ്റ്റാഫ് സെക്രട്ടറി അനീസ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.