ആക്രമണം തുടരുമ്പോഴും പാഴ്വേലയായി സമാധാന ശ്രമങ്ങള്‍

തിരൂര്‍: രാഷ്ട്രീയക്കലിയില്‍ സി.പി.എമ്മും മുസ്ലിം ലീഗും പോരടിക്കുമ്പോള്‍ തീരദേശ മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പാഴ്വേലയാവുന്നു. ഇതിനിടെ പൊലീസിനെ ആക്രമിക്കല്‍ പതിവായതോടെ തീരത്തെ ജീവിതം ദുസ്സഹമായി മാറി. ഉണ്യാല്‍, പറവണ്ണ, ആലിന്‍ചുവട് ഭാഗങ്ങളില്‍ വര്‍ഷങ്ങളായി അധികൃതര്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ ഇരുകൂട്ടരും തകര്‍ക്കുകയാണ്. അണികളെ നിയന്ത്രിക്കാതെ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവരുന്നതാണ് ഇരുപാര്‍ട്ടികളും തുടരുന്ന രീതി. പൊലീസ്, റവന്യൂ അധികൃതര്‍ പലതവണ ഇവിടെ സമാധാന സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. സമാധാന യോഗങ്ങളില്‍ പങ്കെടുത്ത് അക്രമങ്ങളെ അപലപിക്കുന്നതിനപ്പുറം പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉറപ്പിക്കാന്‍ നേതൃത്വങ്ങള്‍ക്കാകുന്നില്ല. പ്രാദേശികമായുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ നേതൃത്വങ്ങള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് പല തവണ തീരുമാനമുണ്ടായിരുന്നു. എന്നാല്‍, നടപ്പായില്ല. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചാണ് തീരദേശത്ത് സംഘര്‍ഷങ്ങള്‍ വീണ്ടും തലപൊക്കിയത്. ഇതടിച്ചമര്‍ത്താന്‍ പൊലീസ് പതിനെട്ടടവ് പയറ്റിയിട്ടും പരാജയപ്പെടുകയാണ്. പറവണ്ണ മുതല്‍ താനൂര്‍ വരെ സംഘര്‍ഷങ്ങള്‍ പതിവാണ്. ഏകപക്ഷീയമായി മറുവിഭാഗം ആക്രമിക്കുന്നുവെന്നാണ് ഇരുകൂട്ടരും ഉന്നയിക്കുന്ന ആരോപണം. സംഘര്‍ഷ പ്രദേശങ്ങളിലത്തെുന്ന പൊലീസിനെ ലീഗുകാര്‍ ആക്രമിച്ച സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. വാക്കാട്, പറവണ്ണ, താനൂര്‍ മേഖലകളില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, മിക്ക കേസുകളിലും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിക്കാറില്ല. തീരത്ത് പ്രതികളെ തേടിയത്തെുമ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതും പ്രതികളെ രക്ഷപ്പെടുത്തുന്നതുമാണ് പൊലീസിനുള്ള അനുഭവം. പ്രതികള്‍ കടലില്‍ ചാടി രക്ഷപ്പെടുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.