മഞ്ചേരി: യാത്രക്കാരെയും വിദ്യാര്‍ഥികളെയും വലച്ച് മഞ്ചേരിയിലേക്കുള്ള ബസുകള്‍ അരുകിഴായയില്‍ വരെ സര്‍വിസ് നടത്തി മടക്കി അയക്കുന്നതിനെതിരെ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി രംഗത്ത്. യാത്രാകൊള്ളക്ക് അധികൃതര്‍ പിന്തുണ നല്‍കുകയാണെന്നും ഇപ്പോഴുള്ള രീതി ഉടന്‍ നിര്‍ത്തണമെന്നും സമിതി ആവശ്യപ്പെട്ടു. നഗരത്തില്‍ പ്രധാന നിരത്തിലെ ഓവുപാലം പുതുക്കി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗതക്രമം മാറ്റിയത്. ഓവുപാലം പണി കഴിഞ്ഞാല്‍ ഗതാഗതം പഴയതുപോലെ തന്നെ മാറ്റേണ്ടതിനു പകരം ഇത് സ്ഥിരമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് അരുകിഴായയിലെ ഇന്ദിരാഗാന്ധി സ്മാരക ബസ് സ്റ്റാന്‍ഡിനു സമീപം കെട്ടിടങ്ങളും മറ്റുമുള്ളതിനാല്‍ ഈ പകല്‍ക്കൊള്ളക്കെതിരെ പ്രതികരിക്കുന്നില്ളെന്നും ആരോപിച്ചു. മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, പന്തലൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്ന ബസുകളുടെ ഫെയര്‍സ്റ്റേജ് മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ സീതിഹാജി സ്മാരക ബസ്റ്റാന്‍ഡിലാണ്. ഈ തീരുമാനം ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അംഗീകരിച്ചതാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഇതുപ്രകാരം ഈ ഭാഗങ്ങളില്‍ നിന്നു വരുന്ന യാത്രക്കാരെ പാണ്ടിക്കാട് റോഡിലെ സ്റ്റാന്‍ഡില്‍ ഇറക്കണം. മിനിമം ചാര്‍ജായ ഏഴു രൂപക്ക് അഞ്ചു കി.മി ദൂരം വരെ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ അവകാശം ഹനിക്കുകയാണ്. വായ്പാറപ്പടി, മുട്ടിപ്പാലം, ആനക്കയം, ചെക്പോസ്റ്റ്, വള്ളിക്കാപ്പറ്റ, പാണായി, ഇരുമ്പുഴി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്ന് പുതിയ റൂട്ടുമാറ്റം കനത്ത ബാധ്യതയായി. സ്ഥിരമായി മഞ്ചേരിയില്‍ വരുന്ന ഇവര്‍ ബസ് ചാര്‍ജിന്‍െറ മൂന്നിരട്ടി വീണ്ടും നല്‍കിയാലേ ടൗണിലത്തൊന്‍ പറ്റുന്നുളളൂ. ഓവുപാലം പണി കഴിഞ്ഞതോടെ പഴയ രീതിയില്‍ ബസ് ഗതാഗതം തിരിച്ചുവിടണമെന്ന് മഞ്ചേരിയിലെ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കുന്നില്ല. അരുകിഴായയില്‍ ബസ് തടയുന്നത് അസംഘടിതരായ ബസ് യാത്രക്കാരോടും വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണെന്നും ചെയര്‍മാന്‍ ഹംസ ഏരിക്കുന്നന്‍, കണ്‍വീനര്‍ പി.കെ മൂസ, മുഹമ്മദ് എന്ന നാണി, കെ.വി. അബ്ദുറഹ്മാന്‍, എം.സി. കുഞ്ഞിപ്പ, പക്കീസ കുഞ്ഞിപ്പ തുടങ്ങിയവരടങ്ങിയ കോ ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.