പെരിന്തല്‍മണ്ണയില്‍ പുതിയ ബൈപാസ് റോഡുകള്‍ അനിവാര്യം –ബി.ഡി.ജെ.എസ്

പെരിന്തല്‍മണ്ണ: ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും പുതിയ ബൈപാസ് റോഡ് നിര്‍മിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്നും ബി.ഡി.ജെ.എസ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അങ്ങാടിപ്പുറം മേല്‍പ്പാലം വന്നിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ജില്ലാ വൈസ് പ്രസിഡന്‍റ് സി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രമേശ് കോട്ടയപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി പ്രദീപ് ചുങ്കപ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി പാമ്പലത്ത് മണി, ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റിയംഗങ്ങളായ വി. ഭാനുമതി, ജോസ് വര്‍ഗീസ്, മങ്കട നിയോജക മണ്ഡലം പ്രസിഡന്‍റ് കൃഷ്ണന്‍കുട്ടി മങ്കട, നിയോജക മണ്ഡലം ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ ആനമങ്ങാട്, പ്രശാന്ത് പുത്തന്‍പുരക്കല്‍, ജയന്‍ പൂങ്ങോട്ടില്‍, വിപിന്‍ എടയാറ്റൂര്‍, മോഹനന്‍ നരിക്കാപ്പറമ്പില്‍, കെ. ഉണ്ണികൃഷ്ണന്‍, ഉഷ ബേബി എന്നിവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.