മലപ്പുറം: വീടില്ലാത്തവര്‍ക്കായി മലപ്പുറം നഗരസഭ ആരംഭിച്ച ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയില്‍ ക്രമക്കേട് നടന്നതായി രേഖകള്‍. പദ്ധതിയില്‍ ഉള്‍പ്പെടാതെ 2014ല്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന്‍െറ പേരില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലുള്‍പ്പെടെ സാമ്പത്തിക സഹായം അനുവദിച്ചെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാവുന്നു. നാല് ഗഡുക്കളായി രണ്ട് ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. 37ാം വാര്‍ഡായ പാണക്കാട്ടെ വീട്ടുടമക്ക് ഭവനപദ്ധതി തുക നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ കല്ലിടുമ്പില്‍ വിനോദ്, മേയ് അഞ്ചിന് നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. 2014 ഫെബ്രുവരി മൂന്നിന് വീടിന്‍െറ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി രേഖകളില്‍ വ്യക്തമായി. ഇതേ വര്‍ഷം ജൂലൈ 18ന് വൈദ്യുതി കണക്ഷനും കിട്ടി. സ്വന്തംനിലക്ക് പണിതുടങ്ങി തീര്‍ക്കാനാവാത്തവര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണംനല്‍കുന്ന കീഴ്വഴക്കമുണ്ട്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായ വീടിന് രണ്ട് വര്‍ഷം കഴിഞ്ഞ് തുക അനുവദിക്കാന്‍ വകുപ്പില്ളെന്ന് വിനോദ് ചൂണ്ടിക്കാട്ടുന്നു. മുന്‍ ഭരണസമിതിയുടെ കാലത്താണ് നിര്‍മാണം പൂര്‍ത്തിയായ വീടിന് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. പുതിയ ഭരണസമിതി നിലവില്‍ വന്നശേഷം 2015 ഡിസംബര്‍ 18ന് 40,000, ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് 40,000, 10നും 30നും 60,000 എന്നിങ്ങനെ നാല് ഗഡുക്കളായി രണ്ട് ലക്ഷം അനുവദിച്ചു. അതേസമയം, ഇക്കൊല്ലം തുക അനുവദിച്ച വീടിന് രണ്ട് വര്‍ഷം മുമ്പ് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സാഹചര്യം പരിശോധിക്കുമെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പറഞ്ഞു. ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട വീടാണിത്. നിര്‍മാണത്തിന്‍െറ ഓരോ ഘട്ടവും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഒപ്പിടാനായി ഫയലുകള്‍ തന്‍െറ മുന്നിലത്തെിക്കാറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.