പുതുമയാര്‍ന്ന സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി കീഴുപറമ്പ് ജി.വി.എച്ച്.എസ്. സ്കൂള്‍

കീഴുപറമ്പ്: കൗതുകകരവും വ്യത്യസ്തവുമായ പരിപാടികളുമായി കീഴുപറമ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 200 കുട്ടികളെ ഉള്‍പ്പെടുത്തി തിരുവാതിരക്കളി, 150 പേരുടെ ഒപ്പന, 100 പേരടങ്ങിയ ഗായക സംഘം പാടുന്ന ദേശഭക്തി ഗാനം എന്നിവ പരിപാടികളില്‍ വ്യത്യസ്തത പുലര്‍ത്തും. കൂടാതെ ‘യുവത്വം സമൂഹ നന്‍മക്ക്’ എന്ന ആശയം പ്രമേയമാക്കി 300 വിദ്യാര്‍ഥികളും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും പങ്കെടുക്കുന്ന മിനി മാരത്തോണ്‍ ഓട്ടമത്സരം, കുട്ടികള്‍ അണിചേരുന്ന ‘മനുഷ്യ ഇന്ത്യ’ എന്ന ഇന്ത്യയുടെ ഭൂപടനിര്‍മിതി എന്നിവയും നടക്കും. മിനി മാരത്തണ്‍ ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപിക എന്‍.ബി. സുധാദേവി, സ്റ്റാഫ് സെക്രട്ടറി വി.പി. ശിഹാബുദ്ദീന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ എ. ദിവാകരന്‍, പി.ടി.എ പ്രസിഡന്‍റ് എ.കെ. സിദ്ദീഖ്, പി. അബ്ദുസ്സലാം, പി.പി. അബ്ദുസ്സലാം, ടി. അബ്ദുല്‍ ഹക്കീം, പി.ടി. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.