കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് കണക്കുകള്‍ കൊണ്ടുള്ള അഭ്യാസം മാത്രമാണെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി. ഒറ്റക്കെട്ടായി സമരം നടത്തുന്നവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക എന്നതിനപ്പുറം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം പരമാവധി ചെലവഴിച്ചാലും 7200 കോടി രൂപ മിച്ചംവരും. വിമാനത്താവളം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാറും ജനപ്രതിനിധികളും ഇച്ഛാശക്തി കാണിക്കേണ്ടത്. കരിപ്പൂരില്‍ നിര്‍ത്തിവെച്ച വിമാനസര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് നിയമപരമായ നടപടികള്‍ ആലോചിച്ച് കോടതിയെ സമീപിക്കുമെന്നും സമരസമിതി തീരുമാനിച്ചു. യോഗത്തില്‍ ചുക്കാന്‍ ബിച്ചു അധ്യക്ഷത വഹിച്ചു. ജാസിര്‍, മൂസക്കുട്ടി, ആലുങ്ങല്‍ ആസിഫ്, നൗഷാദ് ചുള്ളിയന്‍, കെ.പി. ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.