ഹെല്‍മറ്റ് ബോധവത്കരണത്തിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബൈക്ക് യാത്ര

കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുജനത്തിനിടയിലും ഹെല്‍മറ്റ് ബോധവത്കരണത്തിനായി ഹാര്‍ലിഡേവിഡ്സണില്‍ എം.എല്‍.എയുടെ യാത്ര. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്‍െറ ഹെല്‍മറ്റ് ബോധവത്കരണ റാലിയിലാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ ഹെല്‍മറ്റ് ധരിച്ച് ബൈക്ക് യാത്ര നടത്തിയത്. കോളജില്‍നിന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത എം.എല്‍.എ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് കൊണ്ടോട്ടി ടൗണ്‍ കറങ്ങി കുറുപ്പത്ത് ജങ്ഷന്‍ ചുറ്റി കൊണ്ടോട്ടിയില്‍ യാത്ര അവസാനിപ്പിച്ചു. അഞ്ച് കിലോമീറ്ററോളമാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കില്‍ ബോധവത്കരണ റാലി നടത്തിയത്. ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍െറ ആവശ്യകത അറിയിച്ചായിരുന്നു റാലി. എം.എല്‍.എക്കൊപ്പം കോളജിലെ എന്‍.എസ്.എസ് യൂനിറ്റിലെ നൂറോളം വിദ്യാര്‍ഥികളും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് സഞ്ചരിച്ചു. കൊണ്ടോട്ടി ടൗണിലത്തെിയ സംഘം ഹെല്‍മറ്റ് ധരിച്ച് വരുന്നവര്‍ക്ക് മധുരവും ധരിക്കാത്തവര്‍ക്ക് ബോധവത്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും വിതരണം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ കെ.ടി. ഫിറോസ്, പ്രഫ. ജാഫര്‍ ഓടക്കല്‍, ഡോ. മുഹമ്മദ് ഹനീഫ, റാസിം, മുബ്ബശ്ശിര്‍, സാദിഖ്, നൂര്‍ മുഹമ്മദ്, എന്‍.കെ. നിഷാദ്, കെ.എം. ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.