മിനുങ്ങിത്തിളങ്ങി മുണ്ടുപറമ്പ്

മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷനിലെ അപകടക്കുഴികള്‍ പൊതുമരാമത്ത് വകുപ്പ് നികത്തി. റോഡ് തകര്‍ന്നത് മൂലം ജങ്ഷനില്‍ വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഈ ഭാഗത്ത് ഇന്‍റര്‍ലോക്ക് കട്ടകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച പുലര്‍ച്ചയോടെ പൂര്‍ത്തിയായി. എപ്പോഴും വാഹനത്തിരക്കുള്ള റോഡായതിനാല്‍ രാത്രികാലത്താണ് നവീകരണ പ്രവൃത്തി നടന്നത്. ബുധനാഴ്ച രാത്രിയാണ് റോഡ് നവീകരണം തുടങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗം നിരത്തി. വ്യാഴാഴ്ച രാത്രി ഇന്‍റര്‍ലോക്ക് പാകി. ജങ്ഷനിന്‍െറ വീതിക്കുറവും കുഴികളും നിരന്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നതായി ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് പാലക്കാട് റൂട്ടിലെ ഭാരവാഹനങ്ങളും കണ്ടെയ്നറുകളും രാത്രി കാലങ്ങളില്‍ ഇവിടെ കുടുങ്ങുന്നതും തിരിക്കാന്‍ ബുദ്ധിമുട്ടുന്നതും സ്ഥിരം സംഭവമായിരുന്നു. ഇന്‍റര്‍ലോക്ക് പാകിയതോടെ കുഴികളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. വാഹനത്തിരക്കുള്ളതിനാല്‍ ടാര്‍ ചെയ്യുന്നത് പ്രയോജനം ചെയ്യില്ളെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതേസമയം, റോഡിന്‍െറ വീതി കൂട്ടിയാലേ ഇവിടെത്തെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.