പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ കാത്തിരിപ്പ് കേന്ദ്രമില്ല യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് കിണറ്റിന്‍കരയില്‍

പുലാമന്തോള്‍: കാത്തിരിപ്പ് കേന്ദ്രമില്ലാതായതോടെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് പൊതുകിണറ്റിന്‍കരയില്‍. പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ മലപ്പുറം, കോട്ടക്കല്‍, കൊളത്തൂര്‍, വളപുരം, മൂര്‍ക്കനാട് ഭാഗങ്ങളിലേക്ക് പോവുന്ന യാത്രക്കാര്‍ക്കാണ് ഈ ഗതികേട്. മുമ്പ് പേരിനെങ്കിലും ഈ ഭാഗത്ത് കാത്തിരിപ്പ് കേന്ദ്ര മുണ്ടായിരുന്നു. കാലപ്പഴക്കം കാരണം തകര്‍ന്ന ബസ് സ്റ്റോപ്പിന്‍െറ അവശിഷ്ടങ്ങള്‍ റോഡ് നവീകരണ സമയത്ത് എടുത്തുമാറ്റി. നവീകരണ ശേഷം ബസ് സ്റ്റോപ്പ് പുന$സ്ഥാപിച്ചില്ല. ഇതിന് പകരമായി ടൗണ്‍ ജങ്ഷനടുത്ത് കൊളത്തൂര്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനായി ബസ്ബേ അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവിടെയൊരിക്കലും ബസുകള്‍ക്കും യാത്രക്കാര്‍ക്കും നില്‍ക്കാനായിട്ടില്ല. ബസ്ബേ അടയാളപ്പെടുത്തിയ സ്ഥലത്ത് ടാക്സി വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നിര്‍ത്തിയിടുന്നത്. പുരുഷയാത്രക്കാര്‍ ഏതെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ കയറി നില്‍ക്കുകയാണ് പതിവ്. എന്നാല്‍, വെയിലായാലും മഴയായാലും എല്ലാം സഹിക്കുന്നത് സ്ത്രീ യാത്രക്കാരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.