രജിസ്ട്രേഷന്‍ ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

താനൂര്‍: രജിസ്ട്രേഷന്‍ ഫീസ് വര്‍ധനവിനെതിരെ താനൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രജിസ്ട്രേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ കെ.പി.സി.സി ജന. സെക്രട്ടറി യു.കെ. ഭാസി ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് വൈ.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഒ. രാജന്‍, പി.കെ. ഹൈദ്രോസ് മാസ്റ്റര്‍, പി. വാസുദേവന്‍, യു.കെ. അഭിലാഷ്, എ.എന്‍. കുഞ്ഞാവഹാജി, ഷാജി പച്ചേരി, പ്രസന്നകുമാരി ടീച്ചര്‍, ലാമിഹ് റഹ്മാന്‍, എം.പി. അഷ്റഫ്, അഡ്വ. റഫീഖ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കോട്ടില്‍ അബ്ദുറഹ്മാന്‍, പി. ഹനീഫ മാസ്റ്റര്‍, പി.എസ്. ഹമീദ് ഹാജി, സിദ്ദീഖ് പുല്ലാട്ട്, അനില്‍ തലപ്പള്ളി, ബി.പി. ഉമ്മര്‍, സുകുമാരന്‍, സി.പി. മണി എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പകഞ്ചേരി: ഭാഗപത്ര ആധാര ഫീസ് വര്‍ധനവിനെതിരെ തിരൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുനാവായ ബ്ളോക് പ്രസിഡന്‍റ് സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പന്ത്രോളി മുഹമ്മദലി, തിരൂര്‍ ബ്ളോക് പ്രസിഡന്‍റ് പി. രാമന്‍കുട്ടി, ഫസലുദ്ദീന്‍ വാരണാക്കര, യാസര്‍ പൊട്ടച്ചോല, പി.സി. അബ്ദുറസാഖ്, കെ. രായിന്‍, കെ.പി. ഉമ്മര്‍, പി. മോഹന്‍ദാസ്, നൗഷാദ് മാസ്റ്റര്‍, രാമചന്ദ്രന്‍ നെല്ലിക്കുന്ന്, കെ. കുഞ്ഞമ്മു, ഞാറക്കാട്ട് കുഞ്ഞുമോന്‍, സി.വി. മൊയ്തീന്‍ കുട്ടി, വി.ടി. വിശ്വനാഥന്‍, എം. മുഹമ്മദലി, വിമല്‍ കുമാര്‍, സി.വി. വേലായുധന്‍, ഖദീജ നര്‍ഗീസ്, അച്ചമ്പാട്ട് ബീരാന്‍ കുട്ടി, കെ. ആനന്ദകുമാര്‍, പ്രകാശന്‍ പള്ളിയാലില്‍, കെ. കുഞ്ഞമ്മുട്ടി കുഞ്ഞാവ, നാസര്‍ പയ്യോളി, കടമ്പില്‍ നാസര്‍, സുബൈര്‍ മൊല്ലഞ്ചേരി, കെ.ടി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. മാമ്പറയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കടുങ്ങാത്തുകുണ്ടില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.