അരൂര്‍ പൊലീസ് ലാത്തിച്ചാര്‍ജ്: യൂത്ത് ലീഗ് സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി

കൊണ്ടോട്ടി: പുളിക്കല്‍ അരൂരിലെ ക്രഷര്‍ യൂനിറ്റിനെതിരെ നടക്കുന്ന സമരത്തെയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദിച്ചതിലും പ്രതിഷേധിച്ച് കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി. കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കൊണ്ടോട്ടി മുസ്ലിം ലീഗ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫിസിന് സമീപം മലപ്പുറം ഡിവൈ.എസ്.പി ഷറഫുദ്ദീന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. പിണറായിയുടെ പൊലീസിന്‍െറ നരനായാട്ടിനെതിരെ ജനാധിപത്യ മാര്‍ഗത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു. എ. മൊയ്തീന്‍ അലി അധ്യക്ഷത വഹിച്ചു. അശ്റഫ് മടാന്‍, സി.ടി. മുഹമ്മദ്, പി.വി.എ. ലത്തീഫ്, കെ.ടി. സക്കീര്‍ ബാബു, ആനക്കച്ചേരി മുസഹാജി, സി. അലിക്കുട്ടി, കെ.എ. ബഷീര്‍, അഡ്വ. ഖാസിം, സമദ് പൊന്നാട്, പാലാട്ട് ശരീഫ്, കെ.എം. ഷാഫി, എന്‍.എ. കരീം, ബഷീര്‍ കോപ്പിലാന്‍, അശ്ക്കര്‍ നെടിയിരിപ്പ്, കെ.എം. ഇസ്മായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.