നിലമ്പൂര്‍: വനാന്തര്‍ഭാഗത്തെ കോളനികളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ രോഗികള്‍ സമയത്തിന് ചികിത്സ ലഭിക്കാതെ ദുരിതത്തില്‍. കോളനികളിലേക്ക് യാത്രാസൗകര്യമില്ലാത്തതാണ് കുടുംബങ്ങളെയും അധികൃതരെയും ഒരുപോലെ കുഴക്കുന്നത്. വനാവകാശ സംരക്ഷണമുള്ള 53 കോളനികളാണ് ജില്ലയിലുള്ളത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് പത്ത് മുതല്‍ 23 കിലോമീറ്റര്‍ ദൂരമുള്ളവയാണിവ. കോളനികളിലേക്കുള്ള വനപാത ഏറെ ദുര്‍ഘടമാണ്. വേനല്‍ക്കാലത്ത് ജീപ്പ് കടന്നുചെല്ലുമെങ്കിലും മഴക്കാലത്ത് അതും പ്രയാസമാവുന്നു. വനത്തിലൂടെയുള്ള പാത ടാറിങ് പ്രവൃത്തിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിവേണമെന്നാണ് ചട്ടം. എന്നാല്‍, വനവകാശനിയമ പ്രകാരം ആദിവാസികളുടെ യാത്രപ്രശ്നപരിഹാരത്തിന് റോഡ് യാത്രാ യോഗ്യമാക്കുന്നതിന് നിയമത്തില്‍ ഇളവുണ്ട്. അതേസമയം, അനുമതി ലഭിക്കുന്നതിന് നിയമനൂലാമാലകള്‍ ഏറെയുമാണ്. ഇക്കാരണത്താല്‍ വനത്തിലൂടെ കോളനികളിലേക്കുള്ള റോഡ് യാത്രായോഗ്യമാക്കാന്‍ അധികൃതര്‍ മെനക്കെടാറില്ല. കോളനികളിലേക്ക് ഓട്ടം വരാന്‍ മഴക്കാലത്ത് ജീപ്പുകള്‍ തയാറാവുന്നില്ല. തകര്‍ന്ന പാതക്ക് യോജിച്ച വാടക ലഭിക്കുന്നില്ളെന്നാണ് ജീപ്പുടമകളുടെ പരാതി. രോഗബാധിതരെ ആശുപത്രിയിലത്തെിക്കാന്‍ വാഹനങ്ങള്‍ക്ക് ഐ.ടി.ഡി.പി വാടക നല്‍കുന്നുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിക്കാന്‍ 2000 രൂപവരെയാണ് വാടക നല്‍കുന്നത്. ചോലനായ്ക്കര്‍ അധിവസിക്കുന്ന മാഞ്ചീരി കോളനിയില്‍നിന്ന് മഴക്കാലത്ത് ഈ തുക പോരെന്നാണ് ജീപ്പുടമകളുടെ വാദം. എന്നാല്‍ ഇതിലധികം വാടക നല്‍കാന്‍ ഐ.ടി.ഡി.പിക്കും കഴിയുന്നില്ല. ഇക്കാരണത്താല്‍ ഉള്‍ക്കാട്ടിലെ കോളനികളില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് സമയത്തിന് ചികിത്സതേടി ആശുപത്രിയിലത്തൊനാവുന്നില്ല. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച് പാടെ അവശരാകുമ്പോഴാണ് ഇവര്‍ ചികിത്സതേടിയത്തെുന്നത്. അസുഖം ബാധിച്ചവര്‍ക്ക് ഉടനടി ചികിത്സ ലഭ്യമാവാതിരിക്കുന്നത് പതിവാണെന്നും ആരോഗ്യ വകുപ്പിന്‍െറ അടുത്ത സന്ദര്‍ശന സമയം വരെ ചികിത്സ ലഭികാതിരിക്കുന്ന അവസ്ഥയാണ് നിലമ്പൂരിലെ ആദിവാസി കോളനികളിലുള്ളതെന്നും 2014ല്‍ സംസ്ഥാന ബാലവകാശ കമീഷന്‍ കണ്ടത്തെിയിരുന്നു. ഈകാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിടുണ്ടെന്നായിരുന്നു കമീഷന്‍െറ നിരീക്ഷണം. മാസത്തില്‍ ഒരുതവണയെങ്കിലും യാത്രസൗകര്യം കുറഞ്ഞ കോളനികളില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാല്‍ ഒരുപരിധിവരെ പ്രശ്നത്തിന് പരിഹാരമാവും. 70ഓളം കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനികള്‍ വരെ നിലമ്പൂര്‍ ഉള്‍ക്കാട്ടിലുണ്ട്. കുരങ്ങുപനി, അരിവാള്‍ രോഗം, ക്ഷയരോഗം, കുഷ്ഠം എന്നീ രോഗങ്ങളുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോളനികളിലാണ് സമയത്തിന് ചികിത്സ ലഭ്യമാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.