ഒളിമ്പിക്സിന്് സ്വാഗതമോതി വിദ്യാലയങ്ങള്‍

പൂക്കോട്ടുംപാടം: ബ്രസീലിലെ റിയോയില്‍ നടക്കുന്ന ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ ഗ്രാമീണ സ്കൂളുകളും ഒരുങ്ങി. വിദ്യാലയങ്ങളില്‍ നിശ്ചല ദൃശ്യങ്ങളും കൂട്ടയോട്ടങ്ങളും സംഘടിപ്പിക്കുകയും ആശംസ അറിയിച്ചുകൊണ്ടുള്ള ഫ്ളക്സുകള്‍ സ്ഥാപിക്കുകയും ചെയ്തു. പൂക്കോട്ടുംപാടം ഗുഡ്വില്‍ സ്കൂളില്‍ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഒളിമ്പിക്സ് വന്‍കരകളുടെ കൂട്ടായ്മയാണ് എന്ന് വിളിച്ചോതുന്ന നിശ്ചല ദൃശ്യാവിഷ്കാരം നടത്തി. കായികാധ്യാപകന്‍ എ. അഫ്സല്‍ ഒളിമ്പിക്സ് സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന കൂട്ടയോട്ടം സി.ബി.എസ്.ഇ സഹോദയ കേരള ചാപ്റ്റര്‍ ട്രഷറര്‍ എം. അബ്ദുല്‍ നാസര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗുഡ്വില്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പല്‍ പി.കെ. ബിന്ദു, അധ്യാപകരായ സി. ചന്ദ്ര, സുമിത്ര ചൗധരി, സി.ടി. അനീഷ്, ജിഷ്മ മുരളി, പി. അബ്ദുസ്സലാം വിദ്യാര്‍ഥികളായ എസ്. ആല്‍ഫ്രഡ്, അമീന തസ്നി, എം.സി. അനുപമ, കെ.പി. മുഹമ്മദ് സഹാഫ്, കെ. ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാം മൈല്‍ യമാനിയ ഇംഗ്ളീഷ് സ്കൂളില്‍ കുട്ടികള്‍ ഒളിമ്പിക്സ് വളയത്തിന്‍െറ നിശ്ചല ദൃശ്യമൊരുക്കി ഒളിമ്പിക്സിനെ വരവേറ്റു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. അനീഷ് കുമാര്‍, കായികാധ്യാപകന്‍ പി. ശ്രീജു എന്നിവര്‍ സന്ദേശം നല്‍കി. കെ. ബൈജു, അര്‍ഷാദ് ഫൈസി, ലത്വീഫ് ഹുദവി, സ്കൂള്‍ ലീഡര്‍ എം. അന്‍സിഫ്, സ്പോര്‍ട്സ് സെക്രട്ടറി കെ. ശിഹാബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.