അപകടമൊഴിയാതെ കാരക്കുന്ന് വളവ്

എടവണ്ണ: അപകടങ്ങള്‍ പതിവാക്കി കാരക്കുന്ന് 34 വളവ്. കെ.എന്‍.ജി റോഡിലെ കാരകുന്ന് 34 വലിയ ജുമാമസ്ജിദിന് സമീപത്തെ വളവിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കാറും ബസും കൂട്ടിയിടിച്ചാണ് താനൂര്‍ സ്വദേശി സുബൈര്‍ ഫാളിലി (26) മരണപ്പെടുകയും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. ഒരുമാസം മുമ്പ് ഇതേ സ്ഥലത്ത് വി.പി.എസ് ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് ദിവസത്തിനകം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ളെന്നും നാട്ടുകാര്‍ ആരോപിച്ചു. മിനുസമേറിയ റോഡും വളവില്‍ മറുവശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാനാകാത്തതും അപകടം വരുത്തുന്നത്. വളവ് നിവര്‍ത്താനായി പി.ഡബ്ള്യു.ഡി അധികൃതരുമായി ചര്‍ച്ച നടത്തിയതായും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം. കോയ മാസ്റ്റര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പൊലീസ് താല്‍ക്കാലിക സ്പീഡ് ബ്രൈക്കര്‍ സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.