പുലിപ്പേടിയൊഴിയാതെ എടത്തനാട്ടുകര

അലനല്ലൂര്‍: എടത്തനാട്ടുകര മലയോര മേഖല വീണ്ടും പുലി ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ചളവ, പൊന്‍പാറ തുടങ്ങിയ ഭാഗങ്ങളില്‍ കണ്ട പുലികളിലൊന്ന് വനംവകുപ്പ് സ്ഥാപിച്ച കെണിയിലായെങ്കിലും ജനത്തിന്‍െറ ഭീതിയൊഴിഞ്ഞിട്ടില്ല. രാത്രിയില്‍ പുലിക്കുട്ടി കുടുങ്ങിയ കൂടിന് സമീപം തള്ളപ്പുലി കൂടിയുള്ളതിനാല്‍ ഭീതിയിലാണ് ജനം. പൊന്‍പാറ കുറൂപാടത്ത് കോളനിക്ക് സമീപം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി പുലിയെ കണ്ടിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരക്ക് തോട്ട്പുറത്ത് മുഹമ്മദാണ് വീടിന് സമീപം പുലിയെ കണ്ടത്. തെക്കുംതടത്തില്‍ ടോമിയുടെ വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യമാക്കി നീങ്ങിയ പുലി ടോര്‍ച്ചിന്‍െറ വെളിച്ചം കണ്ടതോടെ സാവധാനം മുകളിലേക്ക് കയറിപ്പോയി. ചൊവ്വാഴ്ച രാത്രി വീണ്ടും കാപ്പുങ്ങല്‍ ഹംസയുടെ റബര്‍ തോട്ടത്തില്‍ പുലിയെ പ്രദേശവാസികള്‍ കണ്ടതോടെ വനംവകുപ്പില്‍ വിവരം അറിയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെിയ സെക്ഷന്‍ ഫോറസ്റ്റര്‍ ഹരികുമാര്‍, ആര്‍.ആര്‍.ടി ഫോറസ്റ്റര്‍ മോഹന്‍ദാസ് എന്നിവര്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. രാത്രി 10.30 വരെ പുലിയെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമവും നടന്നു. മുമ്പ് വളര്‍ത്തുമൃഗങ്ങളെ കൊല്ലപ്പെട്ടതിന് പിന്നില്‍ പുലിയാണെന്ന നിരീക്ഷണത്തിലായിരുന്നു നാട്ടുകാര്‍. ഓലപ്പാറയില്‍ മാമച്ചന്‍െറ രണ്ട് ആടുകളെ കൊന്നതിനെ തുടര്‍ന്ന് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ ഇത് സ്ഥിരീകരിച്ചു. ഒരുമാസത്തിനുള്ളില്‍ ചോലമണ്ണ്, പൊന്‍പാറ, ഓലപ്പാറ എന്നിവിടങ്ങളില്‍നിന്ന് കരിതകരക്കുന്നേല്‍ ബെന്നി, ആട്ടപ്പാട്ട് ജോസഫ്, മരക്കചേരി ബേബി, ആന്‍റണി വടക്കേ അറ്റത്ത്, ടോമി തെക്കുംതടത്തില്‍, പുത്തന്‍പുരക്കല്‍ സ്റ്റീഫന്‍, ഷാജഹാന്‍ പാറോക്കോട്ടില്‍, സണ്ണി ചെല്ലിക്കുളം എന്നിവരുടെ ഇരുപതോളം ആടിനെയും ജോര്‍ജ് കാഞ്ഞിരക്കുന്നേല്‍, സാബു ചെല്ലികുളം, ജയന്‍ മുണ്ടഞ്ചേരി, ഷാജഹാന്‍ പാറോക്കോട്ടില്‍ എന്നിവരുടെ നായ്ക്കളെയും പുലി കടിച്ചുകൊണ്ടു പോയിരുന്നു. ആറ് മാസമായി എടത്തനാട്ടുകരയുടെ വിവിധ പ്രദേശങ്ങളില്‍ പുലിയുള്ളതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. ചിരട്ടകുളം ആലടിപ്പുറം, കണ്ണംകുണ്ട്, യതീംഖാന തുടങ്ങിയ പ്രദേശങ്ങളില്‍ വനംവകുപ്പ് സ്ഥലത്തത്തെി പരിശോധന നടത്തിയിരുന്നു. നാട്ടുകാരുടെ ആവശ്യ പ്രകാരം തടിയം പറമ്പില്‍ പുലിക്കെണി ഒരുക്കിയെങ്കിലും പിടികൂടാനായില്ല. കോട്ടപ്പള്ളയില്‍ കാപ്പില്‍ സലാമിന്‍െറ വീട്ടിലെ നാല് മുയലുകള്‍, പടിക്കപാടത്ത് പുല്ലയില്‍ വെളുത്തക്കിയുടെ മേയാന്‍ വിട്ട അഞ്ച് ആടുകള്‍ തുടങ്ങി നിരവധി പേരുടെ വളര്‍ത്തുമൃഗങ്ങള്‍ സമീപ കാലത്ത് കൊല്ലപ്പെട്ടിരുന്നു. ആനകളുടെ വിഹാരത്താല്‍ പൊറുതിമുട്ടിയ മലയോര വാസികള്‍ പുലി ഇറങ്ങിയതോടെ ഭീതിയിലാണ്. നേരം ഇരുട്ടുന്നതോടെ പുലി ഇറങ്ങുന്നത് പൊന്‍പാറ, ചളവ, പിലാച്ചോല, ഓലപ്പാറ ചോലമണ്ണ് തുടങ്ങിയ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലിയെ പിടികൂടാന്‍ മണ്ണാര്‍ക്കാട്ടുനിന്നാണ് കെണിക്കൂട് പൊന്‍പാറയിലത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.