കര്‍ക്കടകത്തിലും ഇവിടെ ‘വരള്‍ച്ച’

മലപ്പുറം: മഴ മാറിനില്‍ക്കുന്ന ഇത്തവണത്തെ കര്‍ക്കടകത്തില്‍ ചാപ്പനങ്ങാടിയിലെ മേലെ ലക്ഷം വീട് കോളനിക്കാര്‍ക്ക് ദുരിതനാളുകള്‍. ദാഹമകറ്റാനും മറ്റു ആവശ്യങ്ങള്‍ക്കും ഇവര്‍ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇവിടത്തെ പഞ്ചായത്ത് കിണറാണ് അഭയം. ഇരുപതോളം കുടുംബങ്ങള്‍ വെള്ളം കോരുന്നതിനാല്‍ ഇനിയും മഴ പെയ്തില്ളെങ്കില്‍ കിണര്‍ വറ്റുമെന്ന സ്ഥിതിയാണ്. പൊന്മള വില്ളേജ് ഓഫിസ് വളപ്പില്‍ മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച 5000 ലിറ്ററിന്‍െറ ടാങ്ക് തകര്‍ന്നുകിടക്കുന്നതാണ് ഒരു ദിവസം രാവിലെ നാട്ടുകാര്‍ കണ്ടത്. സാധാരണ പത്ത് വര്‍ഷം വരെ ഈട് നില്‍ക്കാറുണ്ട് ഇത്തരം ടാങ്കുകള്‍. ഇത് തകര്‍ന്നതോടെ പമ്പിങ് നിലച്ചു. ലക്ഷം വീട് കോളനിക്കാര്‍ക്ക് പിന്നെ കുടിക്കാനും കുളിക്കാനുമെല്ലാം പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരിക്കൊണ്ടുപോവുകയല്ലാതെ മാര്‍ഗമില്ലാതായി. ഏറെ ആഴമുള്ള കിണറിന്‍െറ ഏറ്റവും അടിയിലാണ് ജലം ശേഷിക്കുന്നത്. ഇത് കോരി മുകളിലത്തെിച്ച് മീറ്ററുകള്‍ താണ്ടി കൊണ്ടുപോവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്ത്രീകള്‍ പറയുന്നു. പമ്പിങ് എന്ന് പുന$സ്ഥാപിക്കുമെന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിക്കുന്നില്ല. ഈ വിധം മുന്നോട്ടുപോയാല്‍ അധികനാള്‍ കഴിയും മുമ്പെ പുറത്തുനിന്ന് വെള്ളം എത്തിക്കേണ്ട അവസ്ഥയുണ്ടാവുമെന്ന് ഇവര്‍ പറയുന്നു. അതേസമയം, ഓവര്‍സിയറില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് കെ. മൊയ്തീന്‍ അറിയിച്ചു. ടാങ്കിന് ഗാരന്‍റിയുണ്ടായിരുന്നോയെന്ന് പരിശോധിക്കും. പുതിയ ടാങ്ക് സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.