കുറ്റിപ്പുറത്തെ 7000 കിണറുകള്‍ നാളെ മുതല്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തും

കുറ്റിപ്പുറം: കോളറ പടര്‍ന്ന കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 7000 കിണറുകള്‍ വെള്ളിയാഴ്ച മുതല്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തും. ഇതിനായി വ്യാഴാഴ്ച 23 വാര്‍ഡുകളിലും പ്രത്യേക യോഗം ചേരും. ഡെപ്യൂട്ടി ഡി.എം.ഒ ഷിബുലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി, ബ്ളോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ആഷാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിലെ ചില കിണറുകളില്‍ വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തുന്നത്. കോളറ ഭീതി അകറ്റുന്നതിന് കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കുകയാണ് ആദ്യപടിയെന്ന നിലയില്‍ ആരോഗ്യവകുപ്പ് ചെയ്യുന്നത്. എന്നാല്‍, ബാക്ടീരിയ കണ്ടത്തെിയ അഴുക്കുചാലുകള്‍ പൂര്‍ണമായി ഇതുവരെ നീക്കം ചെയ്യാനായിട്ടില്ല. മാലിന്യം നീക്കം ചെയ്ത് കൊണ്ടുപോകാനിടമില്ലാത്തതിനാലാണ് അഴുക്കുചാല്‍ വൃത്തിയാക്കുന്ന ജോലി തടസ്സപ്പെട്ടത്. വാര്‍ഡുകളില്‍ അംഗത്തിന്‍െറ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ കിണറുകള്‍ ബ്ളീച്ചിങ് പൗഡറിട്ട് ശുചീകരിക്കാനാണ് പദ്ധതി. ഇതിനായി 500 കിലോ ബ്ളീച്ചിങ് പൗഡര്‍ അനുവദിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.