സി.പി.എം ബാവയുടെ വിയോഗം താനൂരിന് നഷ്ടമായത് സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ സൗമ്യമുഖം

താനൂര്‍: സി.പി.എം ബാവയുടെ വിയോഗത്തോടെ താനൂരിന് നഷ്ടമായത് സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ സൗമ്യമുഖം. ഏറെകാലം ഒമാനിലെ സലാലയിലായിരുന്ന അദ്ദേഹം 15 വര്‍ഷത്തോളമായി നാട്ടില്‍ സ്ഥിരതാമസമാക്കിയിട്ട്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം അസുഖ ബാധിതനായതിനെ തുടര്‍ന്നാണ് സഥാനം ഒഴിഞ്ഞത്. നിലവില്‍ വൈസ് പ്രസിഡന്‍റായിരുന്നു. ജമാഅത്തെ ഇസ്ലാമി താനൂര്‍ ഹല്‍ഖ അമീര്‍, താനൂര്‍ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ് ചെയര്‍മാന്‍, കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയംഗം, കോര്‍മന്‍ കടപ്പുറം ദഅ്വ പള്ളി ഖത്തീബ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിക്കേയാണ് ബാവ യാത്രയാകുന്നത്. പാവപ്പെട്ടവര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കിയും ആശുപത്രികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയും സമൂഹ നന്മ കാണിക്കുന്ന താനൂര്‍ മൂച്ചിക്കല്‍ ഹസ്തം ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ സെക്രട്ടറിയായി ബാവ പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ താനൂര്‍ പന്തക്കപ്പാടം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് അഷറഫ് വൈലത്തൂര്‍ എന്നിവര്‍ വീട്ടിലത്തെി അന്ത്യോപചാരം അര്‍പ്പിച്ചു. വൈകീട്ട് താനൂര്‍ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് ഗണേഷ് വടേരി, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്‍റ് ഹബീബ് ജഹാന്‍, ഏരിയാ പ്രസിഡന്‍റ് വി.പി.ഒ. നാസര്‍, ഡി.സി.സി സെക്രട്ടറി ഒ. രാജന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബാപ്പുഹാജി, സി.പി.എം ഏരിയാ സെക്രട്ടറി സി. ജയന്‍, സി.പി.എം മണ്ഡലം സെക്ര. എ.പി. സുബ്രഹ്മണ്യന്‍, അഷ്റഫ് താനൂര്‍, എ.പി. മുഹമ്മദ് ശെരീഫ്, മേപ്പുറത്ത് ഹംസു, മൊയ്തീന്‍ ബാവ, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.പി.എം. കരീം, എം.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.