സീതി സാഹിബ് കേരളീയ നവോത്ഥാനത്തിന്‍െറ കരുത്ത് –സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ആദര്‍ശദൃഢത കൊണ്ട് പോരാടിയ മുന്‍ സ്പീക്കര്‍ കെ.എം. സീതി സാഹിബ് കേരളീയ നവോത്ഥാനത്തിന്‍െറ കരുത്തായിരുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയും ദമ്മാം കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ഏര്‍പ്പെടുത്തിയ നാലാമത് സീതി സാഹിബ് സ്മാരക പുരസ്കാരം കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. പുരസ്കാര സമര്‍പ്പണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, ഉമര്‍ അറക്കല്‍, പി.കെ. അബൂബക്കര്‍ ഹാജി, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, കെ.യു.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഹുസൈന്‍, കെ.പി. ഹുസൈന്‍, അന്‍വര്‍ മുള്ളമ്പാറ, കെ.പി. ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ താമരത്ത് സ്വാഗതവും ഫൈസല്‍ ബാഫഖി തങ്ങള്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.