തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ പത്തുനാള്‍ നീണ്ട ഉത്സവം നിളയില്‍ നടന്ന ആറാട്ടോടെ സമാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ക്ഷേത്രത്തിനകത്ത് ഉത്സവബലി കഴിഞ്ഞ ശേഷമാണ് നാവാമുകുന്ദന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ സിദ്ധാര്‍ത്ഥന്‍ എന്ന ആനപ്പുറത്തേറി നീരാട്ടിനായി ആറാട്ടു കടവിലേക്കെഴുന്നള്ളിയത്. ആറാട്ടുകടവില്‍ ദീപാരാധന, നേദ്യം എന്നിവക്കുശേഷം മഞ്ഞള്‍ നീരാട്ടടക്കം നാലുതവണ ദേവന്‍ നിളയില്‍ പരിവാര സമേതം നീരാടി. ദേവനൊപ്പം നിരവധി വിശ്വാസികളും നിളയില്‍ മുങ്ങിയുയര്‍ന്ന് സായൂജ്യമടഞ്ഞു. നീരാട്ടു കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയപ്പോഴേക്കും ക്ഷേത്രത്തിന്‍െറ കിഴക്കെ നടയില്‍ തൃപ്രങ്ങോട് പരമേശ്വര മാരാര്‍ സംഘത്തിന്‍െറ പാണ്ടിമേളം തുടങ്ങിയിരുന്നു. തുടര്‍ന്ന് തന്ത്രി കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാട് കൊടിയിറക്കിയതോടെയാണ് ഉത്സവച്ചടങ്ങുകള്‍ക്ക് സമാപനമായത്. കാഴ്ചശീവേലി, ഓട്ടന്തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നിവക്കു പുറമെ പ്രസാദ ഊട്ടും നടന്നു. കഞ്ഞിയും ചക്കപ്പുഴുക്കുമാണ് പ്രസാദ ഊട്ടായി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.