മലപ്പുറം: ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി നിര്‍ദേശിച്ചു. ജലക്ഷാമമുള്ള മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ ചെക്ക് ഫോം പൂരിപ്പിച്ച് അതത് വില്ളേജ് ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കിയാല്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണത്തിന് ഉടന്‍ അനുമതി നല്‍കും. ഇതിനകം 17 ലധികം പഞ്ചായത്തുകള്‍ക്ക് ജലവിതരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് പഞ്ചായത്തുകള്‍ക്ക് അപേക്ഷ നല്‍കുന്നമുറക്ക് അനുമതി ലഭ്യമാക്കും. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ വ്യക്തമായ രേഖയോടൊപ്പം അപേക്ഷ നല്‍കിയാല്‍ പ്രത്യേക പരിഗണന നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി ലഭ്യമായാല്‍ ശുദ്ധജല വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഫണ്ട് ലഭ്യമാകുന്നതോടെ ജലവിതരണം കാര്യക്ഷമമാക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വാട്ടര്‍ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് ജലമത്തെിക്കാന്‍ കഴിയാത്ത മേഖലകളുണ്ടെങ്കില്‍ അവ കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജലക്ഷാമം രൂക്ഷമായ കരുവാരകുണ്ട്, മേലാറ്റൂര്‍ പോലുള്ള പഞ്ചായത്തുകളില്‍ ജലവിതരണത്തിന് മുന്തിയ പരിഗണന നല്‍കും. ആവശ്യമെങ്കില്‍ പാലക്കാട് ജില്ലയിലെ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് മറ്റ് ജലവിതരണ പദ്ധതികളെ ബാധിക്കാത്ത വിധം തുറക്കാന്‍ അനുമതി നല്‍കി. റവന്യൂ, വാട്ടര്‍ അതോറിറ്റി, ജലനിധി, ജലസേചന വകുപ്പ്, ഭൂഗര്‍ഭ ജലസേചന വകുപ്പ്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.