വെട്ടത്തൂര്‍ പി.എച്ച്.സിയില്‍ മരുന്നുകള്‍ കുറവ്; രോഗികള്‍ ദുരിതത്തില്‍

വെട്ടത്തൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവശ്യ മരുന്നുകളുടെ കുറവ് കാരണം രോഗികള്‍ വലയുന്നു. പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളടക്കമുള്ളവര്‍ ഭൂരിഭാഗം മരുന്നുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞദിവസം മരുന്ന് വാങ്ങാനത്തെിയ രോഗിയോട് വിറ്റമിന്‍ ഗുളിക പോലും സ്റ്റോക്കില്ളെന്നായിരുന്നു മറുപടി. ഹൃദയത്തില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള എക്കോസ്പിരിന്‍ -75, കൊളസ്ട്രോളിനുള്ള അറ്റോര്‍ബ, ഗ്യാസ്ട്രബ്ളിനുള്ള മാന്‍റാക്, ഹൃദയ സംബന്ധമായ രോഗത്തിനുള്ള നിട്രോകോണിന്‍ എന്നീ മരുന്നുകള്‍ മൂന്ന് മാസമായി പി.എച്ച്.സിയിലെ മെഡിക്കല്‍ സ്റ്റോറില്‍ സ്റ്റോക്കില്ല. 516 രോഗികളാണ് സ്ഥിരമായി ഇവിടുന്ന് മരുന്ന് വാങ്ങുന്നത്. ആരോഗ്യ കേരളം പാലിയേറ്റിവ് പരിചരണ പദ്ധതിയായ പരിരക്ഷക്ക് കീഴില്‍ 50ഓളം രോഗികളാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ ചികിത്സയിലുള്ളത്. കൂടാതെ ദിവസേന നൂറിലധികം രോഗികള്‍ ഒ.പിയിലും ചികിത്സക്കത്തെുന്നു. വയോധികരും സ്ത്രീകളുമടക്കമുള്ള രോഗികള്‍ മിക്ക മരുന്നുകളും ലഭിക്കാതെ മടങ്ങിപ്പോകുകയാണ്. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്താണ് മരുന്ന് വാങ്ങാന്‍ ഫണ്ട് നല്‍കേണ്ടത്. പരിരക്ഷ, ഹോം കെയര്‍, പാലിയേറ്റിവ് വിഭാഗങ്ങള്‍ക്കായി മാത്രം 4.5 ലക്ഷം രൂപ പഞ്ചായത്ത് എല്ലാ വര്‍ഷവും വകയിരുത്തുന്നുണ്ട്. കൂടാതെ ഒ.പിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ രണ്ട് ലക്ഷവും നല്‍കുന്നുണ്ട്. അതേസമയം, മരുന്ന് സമയത്തിന് വാങ്ങാത്തതുകൊണ്ടാണ് സ്റ്റോക്ക് തീരാന്‍ കാരണമാകുന്നതെന്ന് സൂചനുണ്ട്. എന്നാല്‍, സാമ്പത്തികവര്‍ഷാവസാനമായതാണ് മരുന്നിന് ക്ഷാമം നേരിട്ടതെന്നും അടുത്ത മാസം സ്റ്റോക്കത്തെുമെന്നും അധികൃതര്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.