തിരുനാവായ: തിരുനാവായ ജങ്ഷന്‍ മസ്ജിദ് മുതല്‍ പെട്രോള്‍ ബങ്ക് വരെയുള്ള കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് റോഡ് ഉപഭോക്താക്കള്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം സ്ഥാനാര്‍ഥികളെ ധരിപ്പിച്ചതും 2011ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലത്തെി നേരിട്ട് ധരിപ്പിച്ചതുമാണെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പരാതിപ്പെട്ടു. അധികൃതരുടെ നിര്‍ദേശപ്രകാരം ഇറിഗേഷന്‍ വകുപ്പിന്‍െറ അധീനതയിലുള്ള സ്ഥലം അളന്നുതിട്ടപ്പെടുത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച രേഖ സ്ഥലം എം.എല്‍.എക്കും മറ്റധികൃതര്‍ക്കും സമര്‍പ്പിച്ചതാണ്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇതിന് അനുകൂലമായ ഒരു നീക്കവുമുണ്ടായില്ളെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. നൂറില്‍പരം കുടുംബങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഏകാശ്രയമായ പാതയാണിത്. മഴക്കാലത്ത് റോഡില്‍ ചളി കെട്ടി നില്‍ക്കുന്നതിനാല്‍ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് ആര്‍ക്കും വോട്ടു ചെയ്യേണ്ടതില്ളെന്ന തീരുമാനത്തില്‍ ഉപഭോക്താക്കള്‍ എത്തിച്ചേര്‍ന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.