പൗള്‍ട്രി ഫാമിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

വണ്ടൂര്‍: ജനവാസ മേഖലയില്‍ ഹാച്ചറി, പൗള്‍ട്രി ഫാം എന്നിവ ആരംഭിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. വണ്ടൂര്‍ പഞ്ചായത്തിലെ വെള്ളാമ്പുറം നായാട്ടുകല്ലിലാണ് ഒരുവിഭാഗം ആളുകള്‍, പുതുതായി ആരംഭിക്കുന്ന ഫാമിനെതിരെ പ്രതിഷേധവുമായി എത്തിയത്. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന മേഖലയില്‍ ഫാം വന്നാല്‍ ദുര്‍ഗന്ധമുണ്ടാവുമെന്നും മറ്റു രോഗങ്ങള്‍ പടരുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ളെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുമതി ലഭ്യമാക്കുകയാണ് ഉടമ ചെയ്യുന്നതെന്നും ഇതിനെതിരെ കലക്ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ളെന്നും ഇവര്‍ പറയുന്നു. ഫാമിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് നായാട്ടു കല്ല് ജനകീയ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാര്‍ കേന്ദ്രത്തിന്‍െറ മുമ്പില്‍ മുദ്രാവാക്യം വിളികളോടെ എത്തി. വണ്ടൂര്‍ എസ്.ഐ എസ്.ആര്‍. സനീഷ് സ്ഥലത്തത്തെി സമരക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിലത്തെി പ്രസിഡന്‍റുമായും ഇവര്‍ ചര്‍ച്ച നടത്തി. കേന്ദ്രം ഇവിടെ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. സിമന്‍റ് ഫാക്ടറി, കല്യാണ മണ്ഡപം എന്നീ പേരുകള്‍ പറഞ്ഞ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സംരക്ഷണ സമിതി ചെയര്‍മാന്‍ വി.പി. കുട്ടിശങ്കരന്‍, കണ്‍വീനര്‍ ടി. ഗിരീഷ്, പുലത്തില്‍ മൂസ, ടി. ശശിധരന്‍, എ. വിജയരാഘവന്‍, കെ. സ്വപ്ന, കെ. പ്രേമലത എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.