കോട്ടക്കല്‍: പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ രണ്ടത്താണി വ്യാപാരഭവന് സമീപത്തെ ഇറക്കത്തിലാണ് അപകടം. തമിഴ്നാട് സേലം സ്വദേശികളായ ഡ്രൈവര്‍ നല്ലതമ്പി (22), ക്ളീനര്‍ വിഘ്നേശ്വരന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍വശത്തുനിന്ന് വന്ന കാറിന് വശം കൊടുക്കുന്നതിനിടെ ലോറി താഴ്ചയിലേക്ക് പതിച്ച് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. വാതകം ചോരുന്നൂവെന്ന അഭ്യൂഹം പരന്നത് ആശങ്കക്ക് വഴിവെച്ചതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വൈലത്തൂര്‍ വഴിയായിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടത്. വിഷുവായതിനാല്‍ ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ ദുരിതത്തിലായി. സമീപത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധവും തകരാറിലായിരുന്നു. തിരൂരില്‍നിന്നുള്ള അഗ്നിശമന സേന യൂനിറ്റ്, തിരൂര്‍ സി.ഐ പ്രദീപ് കുമാര്‍, വളാഞ്ചേരി സി.ഐ സുരേഷ് കുമാര്‍, കാടാമ്പുഴ, കോട്ടക്കല്‍, കല്‍പകഞ്ചേരി പൊലീസ് എന്നിവര്‍ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ചേളാരി ഐ.ഒ.സി പ്ളാന്‍റിലെ വിദഗ്ധരത്തെി പരിശോധന നടത്തി ചോര്‍ച്ചയില്ളെന്ന് ഉറപ്പ് വരുത്തിയതോടെയാണ് ആശങ്ക ഒഴിവായത്. ക്രെയിനിന്‍െറ സഹായത്തോടെ ടാങ്കര്‍ ഉയര്‍ത്തി. പത്ത് മണിക്കൂറിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.