കനയ്യ കുമാര്‍ ചൊവ്വാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാര്‍ തലസ്ഥാനത്തത്തെുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് നല്‍കുന്ന സ്വീകരണപരിപാടിയില്‍ പങ്കെടുക്കും. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകളുടെ നേത്വത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.ഐ.എസ്.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെ.എന്‍.യു എ.ഐ.എസ്.എഫ് യൂനിറ്റ് പ്രസിഡന്‍റ് അപരാജിത രാജ, യൂനിറ്റ് ജോയന്‍റ് സെക്രട്ടറി മുഹമ്മദ് മുഹ്സിന്‍, ചരിത്രകാരനും ജെ.എന്‍.യു മുന്‍ അധ്യാപകനുമായ ഡോ.കെ.എന്‍. പണിക്കര്‍, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി. സാനു, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ പി. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.