കൊണ്ടോട്ടി: ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എല്‍.പി സ്കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. തിങ്കളാഴ്ച വൈകീട്ട് നാലിനകം സ്കൂള്‍ രേഖകളും മറ്റും മാനേജര്‍ പി.ടി. മുനീറയെ ഏല്‍പ്പിക്കണം. നീക്കത്തിനെതിരെ സ്കൂള്‍ സംരക്ഷണ സമിതിയും കെ.എസ്.ടി.എയും രംഗത്തത്തെി. സ്കൂള്‍ പൂട്ടാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൊണ്ടോട്ടി ഉപജില്ലാ ഓഫിസില്‍ എത്തിയത്. ഉത്തരവ് പ്രധാനാധ്യാപകന് കൈമാറിയിട്ടുണ്ട്. 86 വര്‍ഷം മുമ്പ് സ്ഥാപിച്ച സ്കൂളാണ് ഇല്ലാതാവുന്നത്. 2009 ഏപ്രില്‍ 16ന് വിദ്യാലയം ലാഭകരമല്ളെന്ന കാരണം പറഞ്ഞ് സ്കൂള്‍ മാനേജര്‍ അടച്ചുപൂട്ടാനായുള്ള അനുമതി തേടി ഡി.പി.ഐക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഡി.പി.ഐ അനുമതി നിഷേധിച്ചതോടെ മാനേജര്‍ ഹൈകോടതിയെ സമീപിച്ചു. 2011ല്‍ കോടതിയില്‍നിന്ന് മാനേജര്‍ക്ക് അനുകൂല വിധി ലഭിച്ചു. പിന്നീട് ഈ വിധിക്ക് സ്റ്റേ ലഭിച്ചു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരികെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചും മാനേജര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെ അടച്ചുപൂട്ടാമെന്ന സ്ഥിതി വന്നു. ഒന്നു മുതല്‍ നാലുവരെ ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 72 കുട്ടികളും അഞ്ച് അധ്യാപകരുമുണ്ട്. അധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് മാറ്റണമെന്ന നിര്‍ദേശം കോടതി വിധിയില്‍ ഉണ്ടെങ്കിലും ഇവരുടെ ഭാവി സംബന്ധിച്ച് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.