സൂര്യാതപത്തിന് ഹോമിയോപതി ഫലപ്രദമെന്ന്

മലപ്പുറം: ലോക ഹോമിയോപതി ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 10ന് മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ സെമിനാറുകള്‍, ലഘുലേഖ വിതരണം, ജീവിത ശൈലി രോഗ നിര്‍ണയ ചികിത്സാ ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്താന്‍ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ) ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അഭൂതപൂര്‍വമായ വേനല്‍ച്ചൂടില്‍ കണ്ടുവരുന്ന സൂര്യാതപം, ത്വഗ്രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവക്ക് ഹോമിയോപ്പതി ഏറെ ഫലപ്രദമാണെന്ന് യോഗത്തില്‍ ശാസ്ത്രീയ പ്രബന്ധം അവതരിപ്പിച്ച ഡോ. നിസാര്‍, ഡോ. അന്‍വര്‍ എന്നിവര്‍ പറഞ്ഞു. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി, കുറ്റിപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ താല്‍പര്യമുള്ള ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍ 8089121636, 9072061061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഡോ. ഷമീം, ഡോ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.