കോഡൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ പഞ്ചായത്ത് ഓഫിസില്‍ ഇതുസംബന്ധിച്ച് പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. കൂടുതല്‍ പ്രശ്നമുള്ള പത്തോളം സ്ഥലങ്ങളില്‍ താല്‍ക്കാലികമായി 3000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് അതിലേക്ക് വാഹനത്തില്‍ വെള്ളമത്തെിച്ച് വിതരണം ചെയ്യും. നിലവിലെ ചെറുകിട കുടിവെള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കാനും ഗുണമേന്മ മെച്ചപ്പെടുത്താനും സര്‍ക്കാറിന്‍െറ വരള്‍ച്ചാ ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭിക്കാന്‍ ജില്ല ഭരണകൂടത്തിന് അപേക്ഷ സമര്‍പ്പിക്കും. ജില്ലാ വാട്ടര്‍ അതോറിറ്റി അധികൃതരുമായി പ്രശ്നത്തിന്‍െറ ഗൗരവം ചര്‍ച്ചചെയ്യാനും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു. ജനപ്രതിനിധികളുടെയും കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികളുടെയും കുടിവെള്ള പ്രശ്നമുള്ള പ്രദേശങ്ങളിലെ പൊതുജനങ്ങളുടെയും സംയുക്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്ന ആമിയന്‍, അംഗങ്ങളായ പരി ശിവശങ്കരന്‍, മുഹമ്മദ് മച്ചിങ്ങല്‍, കെ. മുഹമ്മദലി, കെ. ഷീന, കെ. ഹാരിഫ റഹ്മാന്‍, സെക്രട്ടറി കെ. പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.