മലപ്പുറം: എം.എസ്.പി ക്യാമ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എം.എസ്.പി അധികൃതരും ഡോക്ടറും തമ്മിലെ പോരില്‍ രോഗികള്‍ പെരുവഴിയില്‍. വര്‍ഷങ്ങളായി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചികിത്സക്കത്തെിയ നിരവധി രോഗികളാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രി അപ്രതീക്ഷിതമായി അടച്ചിട്ടതിനാല്‍ ചികിത്സ ലഭിക്കാതെ വലഞ്ഞത്. എന്നും രാവിലെ ഏഴ് മണിയോടെ ജീവനക്കാര്‍ എത്തിയാണ് ആശുപത്രി തുറക്കാറ്. പതിവുപോലെ വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ താക്കോല്‍ കണ്ടില്ല. കിടത്തി ചികിത്സയുള്ള വാര്‍ഡിലെ കട്ടിലും ഫര്‍ണിച്ചറുകളും പുറത്ത് എടുത്തിട്ട അവസ്ഥയിലായിരുന്നു. മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. സജിനിയും ഡോ. നസ്റുല്ലയും ഒമ്പതോടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ രോഗികള്‍ പുറത്തുനില്‍ക്കുകയായിരുന്നു. കമാന്‍ഡന്‍റുമായി സംസാരിച്ചാല്‍ മാത്രമേ തുറക്കാനാകൂ എന്ന നിലപാടിലായിരുന്നു എം.എസ്.പി ഉദ്യോഗസ്ഥര്‍. ഈ സമയത്ത് കമാന്‍ഡന്‍റ് സ്ഥലത്തുണ്ടായിരുന്നില്ളെന്ന് ഡോ. സജിനി പറഞ്ഞു. പിന്നീട് 11.30ഓടെ വിവരമറിഞ്ഞ് എത്തിയ പി. ഉബൈദുല്ല എം.എല്‍.എ ഇടപെട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ആശുപത്രി തുറന്നത്. അപ്പോഴേക്കും നിരവധി രോഗികള്‍ ആശുപത്രിയില്‍ എത്തി ചികിത്സ ലഭിക്കാതെ തിരിച്ചുപോയി. എം.എസ്.പി ക്യാമ്പിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനം ലഭിക്കും വിധമാണ് ഇവിടെ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന മെഡിക്കല്‍ ഓഫിസറും എം.എസ്.പി അധികൃതരും തമ്മിലെ പോരാണ് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതിന് പിന്നിലെന്നാണ് പരാതി. എം.എസ്.പിയിലെ അസി. കമാന്‍ഡന്‍റ് അശോകനെതിരെ താന്‍ നേരത്തേ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡോ. സജിനി പറഞ്ഞു. എന്നാല്‍, തന്‍െറ പരാതിയില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഒടുവില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഒന്നിന് പൊലീസ് തന്‍െറ മൊഴി എടുത്തിരുന്നു. തുടര്‍ന്ന് എം.എസ്.പി ഉദ്യോഗസ്ഥരില്‍നിന്ന് തനിക്ക് നിരവധി തവണ ഭീഷണിയുണ്ടായതായി ഡോക്ടര്‍ വ്യക്തമാക്കി. ഇതിന്‍െറ തുടര്‍ച്ചയാണ് വെള്ളിയാഴ്ച ആശുപത്രി തുറക്കാത്തതിന് പിന്നിലെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആശുപത്രി തുറക്കാനത്തെിയ എം.എസ്.പി ജീവനക്കാരെ ഡോക്ടര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം.എസ്.പി കമാന്‍ഡന്‍റ് രാഹുല്‍ ആര്‍. നായര്‍ വ്യക്തമാക്കി. ആശുപത്രിയുടെ മേല്‍നോട്ടം എം.എസ്.പി കമാന്‍ഡന്‍റിനാണ്. ഡോക്ടറുടെ പേരില്‍ നിരവധി പരാതികള്‍ ഇതിന് മുമ്പ് ലഭിച്ചിരുന്നു. ഇവയെല്ലാം മേലധികാരികള്‍ക്കും ഡി.എം.ഒക്കും കൈമാറുകയും ചെയ്തിട്ടുണ്ട്. എം.എസ്.പിയിലുള്ളവരോടും പൊതുജനങ്ങളോടും മോശമായി പെരുമാറുന്നു എന്നതാണ് ഡോക്ടര്‍ക്കെതിരായ പരാതിയില്‍ ഏറെയും. ഡോക്ടര്‍ക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്സില്‍ അവര്‍ താമസിക്കുന്നില്ളെന്ന് മാത്രമല്ല, പുറത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്നു. എം.എസ്.പി ഓഫിസിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ അംഗീകരിച്ചില്ളെന്ന് മാത്രമല്ല, ഒപ്പുവെച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഡോക്ടര്‍ മെമ്മോ നല്‍കുകയും ചെയ്തതായി കമാന്‍ഡന്‍റ് കൂട്ടിച്ചേര്‍ത്തു. എം.എസ്.പി ക്യാമ്പിലെ ആശുപത്രി അടച്ചിട്ട വിഷയത്തില്‍ രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ളെന്ന് ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ആശുപത്രിയുടെ ഉത്തരവാദിത്തം എം.എസ്.പി കമാന്‍ഡന്‍റിനാണ്. എം.എസ്.പി ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോക്ടറും ഡോക്ടര്‍ക്കെതിരെ എം.എസ്.പി ഉദ്യോഗസ്ഥരും നേരത്തേ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.