തുവ്വൂര്‍: ഗ്രാമപഞ്ചായത്തിനെ വരള്‍ച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ തഹസില്‍ദാറാണ് ഇതുസംബന്ധിച്ച വിവരം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന വില്ളേജുകളിലൊന്നാണ് തുവ്വൂര്‍. വേനല്‍ രൂക്ഷമാകും മുമ്പെ മേഖലയില്‍ വെള്ളക്ഷാമം രൂക്ഷമാണ്. നേരത്തെയും തുവ്വൂരിനെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടെ പഠന പ്രകാരം 1999ല്‍ പ്രദേശത്തെ ഭൂഗര്‍ഭജലം സുരക്ഷിതാവസ്ഥയിലായിരുന്നു. 2004ല്‍ ഇത് കുറയുന്നതായി കണ്ടത്തെി. 2015ലാണ് ഭൂഗര്‍ഭജലം അപകടകരമാംവിധം താഴ്ന്നുപോകുന്നതായി കാണപ്പെട്ടത്. മേഖലയില്‍ മിക്ക കിണറുകളും കുളങ്ങളും ജലശൂന്യമായ സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.