മദ്യവില്‍പന കേന്ദ്രത്തിന്‍െറ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

എടക്കര: വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ടൗണിലെ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പന കേന്ദ്രത്തിന് ലൈസന്‍സ് പുതുക്കി നല്‍കിയത് റദ്ദാക്കാന്‍ അടിയന്തര പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ തീരുമാനം. കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിസമരരംഗത്തുവന്നതോടെ മദ്യശാലയുടെ ലൈസന്‍സ് പുതുക്കി നല്‍കില്ളെന്ന് ഡിസംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് മറികടന്നാണ് മാര്‍ച്ചില്‍ പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ വ്യാഴാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി സി.പി.എം, മുസ്ലിം ലീഗ്, ആദിവാസി ഫോറം, പരിസരവാസികള്‍ എന്നിവര്‍ രംഗത്തത്തെി. രാവിലെ 11ഓടെ സി.പി.എം അംഗങ്ങളായ സന്തോഷ് കപ്രാട്ട്, റോയി പട്ടംതാനം, എം. വില്യംസ്, ഷൈനി പാലക്കുഴി, ഉഷ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയ ശേഷം പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. തുടര്‍ന്ന് സി.പി.എം, ആദിവാസി ഫോറം, മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരും പരിസരവാസികളും രംഗത്തുവന്നു. തുടര്‍ന്ന് കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, സി.പി.എം ലോക്കല്‍ സെക്രട്ടറി അഡ്വ. യു. ഗിരീഷ്കുമാര്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഹംസ ഹാജി, പ്രസിഡന്‍റ് ആലീസ് അമ്പാട്ട്, വൈസ് പ്രസിഡന്‍റ് കബീര്‍ പനോളി, സെക്രട്ടറി പി.ബി. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇതിനിടെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറും സ്ഥലത്തത്തെിയിരുന്നു. മദ്യശാലക്ക് പുതുക്കിക്കൊടുത്ത ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നു. ഇതോടെ വൈകീട്ട് വിളിച്ച അടിയന്തര ബോര്‍ഡ് യോഗത്തിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമെടുത്തത്. പ്രതിഷേധിച്ചു എടക്കര: ലൈസന്‍സ് പുതുക്കി നല്‍കില്ളെന്ന ഭരണസമിതിയുടെ ഉറപ്പ് അവഗണിച്ച് മദ്യശാലക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നടപടിയില്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചത്തെു. എം.കെ. ഫൈറൂസ്, കെ.പി. റമീസ്, ടി.പി. ശെരീഫ്, ശാരിഖ് മൂര്‍ഖന്‍, ഉമ്മര്‍ വളപ്പന്‍, എന്‍.കെ. അഫ്സല്‍, എം.എ. സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.