താനൂര്‍: 16 വര്‍ഷം താനൂരിലെ പനങ്ങാട്ടൂര്‍ സ്കൂളിലെ അറബിക് പഠിപ്പിച്ച പ്രസന്ന ടീച്ചര്‍ സ്കൂളിന്‍െറ പടിയിറങ്ങുന്നു. സ്കൂള്‍ വിട്ടിറങ്ങുമ്പോഴും ‘നാടുവിടാന്‍’ ടീച്ചര്‍ക്ക് മനസ്സില്ല. ആലപ്പുഴ ജില്ലയില്‍െ നൂരനാട് പടനിലം പാറ്റൂര്‍ സ്വദേശിയായ എല്‍. പ്രസന്ന താനൂരില്‍ അധ്യാപികയായി എത്തുന്നത് 2000ത്തിലാണ്. 1982ല്‍ അറബിക് അധ്യാപക കോഴ്സ് പൂര്‍ത്തിയാക്കിയശേഷം 18 വര്‍ഷത്തെ കാത്തിരിപ്പ് ശേഷമാണ് ജോലി കിട്ടുന്നത്. അറബിക് ഭാഷയോടുള്ള അതിരറ്റ പ്രിയമാണ് അറബിക് ടീച്ചറാകാന്‍ പ്രേരിപ്പിച്ചത്. മലപ്പുറം ജില്ലയില്‍ പനങ്ങാട്ടൂര്‍ ജി.എല്‍.പി സ്കൂളില്‍ അറബിക് അധ്യാപികയായി വരുമ്പോള്‍ ആദ്യകാലത്ത് വല്ലാത്ത പരിഭ്രമമായിരുന്നെന്ന് ടീച്ചര്‍ പറയുന്നു. എന്നാല്‍, 16 വര്‍ഷത്തെ അറബിക് അധ്യയനത്തിന് ശേഷം സ്കൂളിനോട് വിടപറയുമ്പോള്‍ വല്ലാത്ത പ്രയാസമാണ് അനുഭവിക്കുന്നത്. അത്രക്കും സ്നേഹമാണ് ഈനാടും നാട്ടുകാരും തനിക്ക് നല്‍കിയതെന്ന് ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. ജോലി ചെയ്യുന്ന പനങ്ങാട്ടൂര്‍ സ്കൂളില്‍നിന്ന് ഒരിക്കല്‍പോലും സ്ഥലംമാറ്റത്തിന് ശ്രമിച്ചിട്ടില്ല. വിരമിച്ചിട്ടും സ്വദേശമായ ആലപ്പുഴയിലേക്ക് മാറുന്ന കാര്യം ഉറപ്പിച്ചിട്ടില്ളെന്ന് ടീച്ചര്‍ പറഞ്ഞു. അറബിക് സാഹിത്യോത്സവങ്ങള്‍ക്ക് കുട്ടികളെ ഒരുക്കാനും കലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു. പരേതനായ കരുണാകരന്‍െറയും ലക്ഷ്മിക്കുട്ടിയുടെയും മകളാണ്. ഭര്‍ത്താവ് ടി.എന്‍. ഷാജി ആലപ്പുഴ പാറ്റൂരില്‍ എന്‍ജിനീയറിങ് കോളജ് ജീവനക്കാരനാണ്. മക്കള്‍: പ്രിന്‍സി, ജിന്‍സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.