മലപ്പുറം: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനായി തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം അതത് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്-നഗരസഭാ ഓഫിസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ടി. ഭാസ്കരന്‍ നിര്‍ദേശിച്ചു. വോട്ടര്‍മാരിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടത്തുക. മണ്ഡലം പരിധിയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ ഓഫിസുകളിലാണ് ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പേര് ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടാവുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പ്രവര്‍ത്തിക്കും. 2016 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന വനിതകള്‍ക്കാണ് പേര് ചേര്‍ക്കാനാവുക. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപേഷന്‍െറ (സ്വീപ്) ഭാഗമായി സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക കാമ്പയിന്‍ വിജയിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ അഭ്യര്‍ഥിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ അഫ്സാന പര്‍വീന്‍, അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലങ്ങളിലെ സ്ത്രീ-പുരുഷ വോട്ടര്‍ അനുപാതം: ജില്ലയില്‍ 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1096 സ്ത്രീകളുണ്ട്. എന്നാല്‍, വോട്ടര്‍മാരുടെ എണ്ണത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് കുറവ്. സ്ത്രീ-പുരുഷ വോട്ടര്‍ അനുപാതം ഏറ്റവും കുറവുള്ള അഞ്ച് മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം (1000 പുരുഷന്മാര്‍ക്ക്): വേങ്ങര -946, തിരൂരങ്ങാടി -987, മലപ്പുറം -990, വള്ളിക്കുന്ന് -990, കൊണ്ടോട്ടി -994.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.