കരുവാരകുണ്ട്: ഇടവേളക്കുശേഷം കരുവാരകുണ്ടില്‍ വീണ്ടും പുലിയെ കണ്ടെന്ന്. ഇത്തവണ അങ്ങാടിയില്‍ സംസ്ഥാന പാതയിലാണ് തമിഴ് തൊഴിലാളികള്‍ പുലിയെയും കുഞ്ഞിനെയും കണ്ടതായി പറയുന്നത്. അങ്ങാടിയിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന് മുമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ഇവ റോഡില്‍ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന തമിഴ് തൊഴിലാളികളായ മോസസ്, ബൊമ്മു എന്നിവര്‍ പ്രത്യേക ശബ്ദം കേട്ട് ഉണര്‍ന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് പുലിയോട് സാദൃശ്യമുള്ള ജീവികളെ കണ്ടത്. ഭയന്ന ഇരുവരും വിളിപ്പാടകലെയുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വഴി വിവരമറിയിച്ചു. പൊലീസത്തെി പരിശോധിച്ചെങ്കിലും കണ്ടത്തെിയില്ല. നായയെക്കാള്‍ ഉയരവും നീണ്ട വാലുമുള്ള ഇവ പുലികള്‍ തന്നെയാണെന്ന് തൊഴിലാളികള്‍ പറയുന്നു. റോഡോരത്തെ ചളിയില്‍ ഇവയുടെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, സ്ഥലത്തത്തെി പരിശോധിച്ച വനംവകുപ്പ് അധികൃതര്‍ പറയുന്നത് കാല്‍പാടുകള്‍ പുലിയുടേതല്ളെന്നാണ്. രണ്ടാഴ്ച മുമ്പ് കിഴക്കത്തെലയില്‍ തരിശ് റോഡിലും അജ്ഞാത ജീവിയെ കണ്ടിരുന്നു. അന്ന് രാത്രി ഏറെ നേരം തെരഞ്ഞിട്ടും അവയെ കണ്ടത്തൊനായില്ല. മറ്റു പലയിടങ്ങളിലും ജീവിയെ പലരും കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.