എടക്കര: പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമുള്ള എടക്കരയിലെ സി.പി.എം പ്രവര്‍ത്തകര്‍ ബദല്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി വെള്ളിയാഴ്ച എടക്കര വ്യാപാരഭവനില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. പഞ്ചായത്തിലെ ചില ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു. സമാന ചിന്താഗതിയുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം പഞ്ചായത്ത് തലങ്ങളിലും തുടര്‍ന്ന് മണ്ഡലം തലത്തിലും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. ഈ യോഗത്തിലായിരിക്കും ബദല്‍ സ്ഥാനാര്‍ഥിയെ കണ്ടത്തെുക. താഴെക്കിടയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ഇത് അംഗീകരിക്കാനാകില്ളെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് എടക്കര ഏരിയക്ക് കീഴിലെ ചുങ്കത്തറ, പോത്തുകല്‍, വഴിക്കടവ് ലോക്കല്‍ കമ്മിറ്റി പരിധികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടനവും പ്രതിഷേധവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.