മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുമ്പോഴും ആരോഗ്യവകുപ്പിന് നിസ്സംഗതയെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലാണ് രോഗം വ്യാപകമായത്. സെപ്റ്റംബറില്‍ ഇവിടെ ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയോ ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ജനങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആഗസ്റ്റില്‍ പ്രദേശത്ത് ഫോഗിങ് നടത്തി രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ തെറ്റല്‍ അബ്ദുല്‍ അസീസ്, തെറ്റല്‍ മുഹമ്മദ് ആസിര്‍, കെ. അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.