മലപ്പുറം: ജില്ലയുടെ ടൂറിസം മേഖലക്ക് കരുത്തേകാന്‍ എട്ട് പുതിയ പദ്ധതികള്‍. കോട്ടക്കുന്ന് ടേക്ക് എ ബ്രേക്, പടിഞ്ഞാറേക്കര ബോട്ട് സര്‍വിസ്, ഒട്ടുമ്പുറം ബീച്ച്, ചേറൂമ്പ് ഇക്കോ വില്ളേജ്, കേരളാംകുണ്ട് ടൂറിസം പദ്ധതി, ചെരണി ടൂറിസം പാര്‍ക്ക്, കൊടികുത്തിമല എന്നിവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്. പടിഞ്ഞാറേക്കര അഴിമുഖത്തെയും പൊന്നാനിയെയും ബന്ധിപ്പിച്ചുള്ള ബോട്ട് സര്‍വിസിന്‍െറ ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. യാത്രക്കാരില്ലാത്ത സമയത്ത് വിനോദ സഞ്ചാരത്തിന് കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. 26ന് കോട്ടക്കുന്ന് ടേക് എ ബ്രേക്ക്, ഒട്ടുമ്പുറം ബീച്ച്, ചെറൂമ്പ് ഇക്കോ വില്ളേജ് എന്നിവയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. 27ന് ലോക വിനോദസഞ്ചാര ദിനം, കേരളാംകുണ്ട് ടൂറിസം പദ്ധതി ഉദ്ഘാടനം എന്നിവയും 29ന് ചെരണി ടൂറിസം പാര്‍ക്കിന്‍െറ ഉദ്ഘാടനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. ഒക്ടോബര്‍ ഒന്നിന് കൊടികുത്തിമല ടൂറിസം പദ്ധതിയുടെ തറക്കല്ലിടല്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. പൊന്നാനി ബിയ്യം കായല്‍, നിലമ്പൂര്‍ ടൂറിസ്റ്റ് കവാടം, ആഢ്യന്‍പാറ ഇക്കോ ടൂറിസം, കോട്ടക്കുന്ന് മിറാക്ക്ള്‍ ഗാര്‍ഡന്‍, മലപ്പുറം ശാന്തിതീരം പദ്ധതി, വണ്ടൂര്‍ ടൗണ്‍ സ്ക്വയര്‍, വാണിയമ്പലം സ്ക്വയര്‍, ചമ്രവട്ടം മറൈന്‍ മ്യൂസിയം, ഊരകം മമ്പീതി പദ്ധതി എന്നിവ അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.