പെരിന്തല്‍മണ്ണ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ഏലംകുളം പഞ്ചായത്തില്‍ ജനസഞ്ചാരമുള്ള തെക്കുംപുറം-മാട്ടായ ഭാഗത്ത് അടിപ്പാത നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭൂമി ഏറ്റെടുത്ത് നല്‍കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. അടിപ്പാത നിര്‍മാണത്തിന് ആവശ്യമായ റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ തയറാണെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഭൂമി നല്‍കിയാല്‍ പാത നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ നല്‍കാമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നേരത്തേ പറഞ്ഞിരുന്നു. മന്ത്രിയുടെ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി. കുഞ്ഞിരാമന്‍െറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച അടിപ്പാത നിര്‍മിക്കാനുദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. റെയില്‍വേ ലൈനില്‍നിന്ന് ഏഴുമീറ്റര്‍ താഴ്ചയിലാണ് പാത നിര്‍മിക്കേണ്ടത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ തെക്കുംപുറം, മാട്ടായ പ്രദേശങ്ങളെ യോജിപ്പിക്കാന്‍ കഴിയും. സ്വകാര്യ വ്യക്തികളില്‍നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിനായി വാര്‍ഡ് മെംബര്‍ അനിത പള്ളത്ത് കണ്‍വീനറായി കമ്മിറ്റി രൂപവത്കരിച്ചു. സെപ്റ്റംബര്‍ 10ന് മുമ്പ് സ്ഥലം വിട്ടുനല്‍കമെന്ന് ഉടമകളോട് അഭ്യര്‍ഥിക്കും. പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് അടുത്തിടെയാണ് റെയില്‍വേ സാങ്കേതികാനുമതി നല്‍കിയത്. അതേസമയം, പദ്ധതിക്കാവശ്യമായ മൂന്ന് കോടി രൂപ നല്‍കാമെന്ന് കാണിക്കുന്ന ഒൗദ്യോഗിക രേഖകള്‍ ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.