കൊണ്ടോട്ടി: ഉത്സവച്ഛായയില്‍ കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. വിളയില്‍ പറപ്പൂര്‍ വിദ്യാപോഷിണി ഗ്രൗണ്ടിലായിരുന്നു ഉദ്ഘാടന ചടങ്ങ്. സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്ന ഭരണമാണ് യു.ഡി.എഫിന്‍േറതെന്ന് കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയാണ് പുതുതായി അനുവദിച്ച 22 സര്‍ക്കാര്‍ കോളജുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് ഭരണത്തെ കളിയാക്കുന്നവര്‍ സ്വകാര്യ മേഖലയില്‍ വാരിക്കോരി കോളജുകള്‍ നല്‍കിയവരാണെന്നും ഈ സര്‍ക്കാര്‍ ആരംഭിച്ച മൂന്ന് കോളജുകള്‍ ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കുമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. കോളജ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ഇ. അഹമ്മദ് എം.പിയും നിര്‍വഹിച്ചു. വിദ്യാപോഷിണി ട്രസ്റ്റ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് കോളജ് നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ചെറിയാപറമ്പ് മള്ഹറുല്‍ ഉലൂം മദ്റസയിലായിരുന്നു കോളജ് പ്രവര്‍ത്തിച്ചിരുന്നത്. ഉത്സവ സമാനമായ ആഘോഷങ്ങളോടെയാണ് ഉദ്ഘാടന പരിപാടി നടത്തിയത്. രാവിലെ പത്തിന് ചെറിയപറമ്പില്‍നിന്ന് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ദഫ്, ഒപ്പന, വാദ്യഘോഷം, തെയ്യം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സംഗീതവിരുന്നും അരങ്ങേറി. വിദ്യാപോഷിണി ട്രസ്റ്റ് ഭാരവാഹികളായ എ. വേലായുധന്‍, പി. രവീന്ദ്രന്‍, എം. കുമാരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുല്ല, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, കാലിക്കറ്റ് സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ഖാദര്‍ മങ്ങാട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.സി. മുഹമ്മദ്ഹാജി, പി.എ. ജബ്ബാര്‍ഹാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. വനജ, എം. അബൂബക്കര്‍ ഹാജി, പി.കെ. സുബൈദ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. സഅദിയ്യ, കെ.വി. സഫിയ്യ, സി. സുനില്‍കുമാര്‍, അഡ്വ. രമണന്‍, പി. അബ്ദുല്ല മാസ്റ്റര്‍, എ. അബ്ദുല്‍കരീം, കെ.സി. ഷീബ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ. മുഹമ്മദ്കുഞ്ഞി, വി.വി. പ്രകാശ്, പി.വി. മുഹമ്മദ് അരീക്കോട്, പി. മോയുട്ടി മൗലവി, പി.എം. അബ്ദുല്‍അലി മാസ്റ്റര്‍, സുരേന്ദ്രന്‍ എളങ്കാവ്, കെ.പി. ഫിറോസ്, അഷ്റഫ് മടാന്‍, എം. കുമാരന്‍, പി. സൈനുദ്ദീന്‍, സി.വി. അബ്ദുല്‍ല്ലത്തീഫ്, ഡോ. കെ. അബ്ദുല്‍ഹമീദ്, ആബിദ ഫാറൂഖി, കെ.സി. ഗഫൂര്‍ഹാജി, കെ.പി. അഭിലാഷ്, കെ. ബാലന്‍, അഡ്വ. പി.കെ. ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.