ചെറുവാടി: ആവേശത്തിരയിളക്കിയ ചാലിയാര്‍ ജലോത്സവം നാടിന്‍െറ ഉത്സവമായി. വള്ളംകളിയും ഡ്രൈവിങ്ങിലെ കായികാവേശവും ഒത്തിണക്കി ഓഫ്റോഡ് റൈസിങ്ങും വിവിധ കലാപരിപാടികളുമെല്ലാമായപ്പോള്‍ ചെറുവാടിക്കടവ് നിറഞ്ഞുകവിഞ്ഞു. ജനകീയ കൂട്ടായ്മയൊരുക്കിയ ജലോത്സവം നാടൊന്നടങ്കം നേഞ്ചേറ്റി. ചാലിയാറിന്‍െറ ഓളപ്പരപ്പിനെ കീറിമുറിച്ച് കരുത്തും വേഗവും മത്സരിച്ച വള്ളംകളിയില്‍ ടൗണ്‍ടീം ഇരട്ടമൂഴി ജേതാക്കളായി. മാഞ്ചസ്റ്റര്‍ മേലാപറമ്പ് വെട്ടത്തൂര്‍ റണ്ണറപ്പായി. വൈ.എം.സി.സി കീഴുപറമ്പ് മൂന്നാം സ്ഥാനം നേടി. വള്ളംകളിയോടൊപ്പം തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ചാലിയാറിന്‍െറ ‘മാട്ടുമ്മലി’ല്‍ നടന്ന ഓഫ്റോഡ് റൈസിങ്ങില്‍ ഫോര്‍വീലര്‍ ഡീസലില്‍ പെരിന്തല്‍മണ്ണ മഡ് ഫൈറ്റേഴ്സ് ക്ളബിലെ മുഹമ്മദ് ഷെരീഫ് വിജയിയായി. അല്‍ത്താനി കോഴിക്കോട് രണ്ടാം സ്ഥാനം നേടി. ഫോര്‍വീലര്‍ പെട്രോള്‍ മത്സരത്തില്‍ മനീഷ് സഞ്ജു ഒന്നാം സ്ഥാനവും മുഹമ്മദ് റജി രണ്ടാം സ്ഥാനവും നേടി. മത്സരത്തിന്‍െറ ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ വേദികളില്‍ അരങ്ങേറി. രാവിലെ ചെറുവാടിയിലെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടന്ന ബൈക്ക് സ്റ്റണ്ടോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയില്‍ ജനപ്രതിനിധികളും ജനങ്ങളും അണിനിരന്നു. ബാന്‍ഡ് വാദ്യവും മുത്തുക്കുടകളും കൊഴുപ്പേകിയ ഘോഷയാത്ര ചെറുവാടിക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ ചടങ്ങില്‍ സി. മോയിന്‍കുട്ടി എം.എല്‍.എ ജലോത്സവത്തിന്‍െറ ഉദ്ഘാടനവും വള്ളംകളിയുടെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഓഫ് റോഡ് റൈസിങ്ങിന്‍െറ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല നിര്‍വഹിച്ചു. സ്വാഗതസംഘം രക്ഷാധികാരി കെ.വി. സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഗെസ്റ്റ് നുസ്റത്ത് ജഹാന്‍, ബ്ളോക് പഞ്ചായത്തംഗം കെ.പി. അബ്ദുറഹ്മാന്‍, വാര്‍ഡംഗം പാറക്കല്‍ ആമിന, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ. ഹംസ, മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ എടക്കണ്ടി, ഇന്ത്യന്‍ നിയര്‍പോര്‍ട്ട് യൂര്‍സെയ്സ് ഫോറം യു.എ.ഇ പ്രസിഡന്‍റ് കെ.എം. ബഷീര്‍, മോയന്‍ കൊളക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ജനകീയകൂട്ടായ്മ പ്രസിഡന്‍റ് നിയാസ് ചേറ്റൂര്‍ സ്വാഗതം പറഞ്ഞു. സമാപനസമ്മേളനത്തില്‍ സംവിധായകന്‍ വി.എം. വിനു മുഖ്യാതിഥിയായി. സല്‍മാന്‍ പൊയിലില്‍ അധ്യക്ഷത വഹിച്ചു. ബച്ചു ചെറുവാടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.