മലപ്പുറം: നഗരസഭയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുടെ ഗുണഭോക്തൃ സര്‍വേക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ ‘എല്ലാവര്‍ക്കും ഭവനം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈകീട്ട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വേ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും റിവോള്‍വിങ് ഫണ്ട് വിതരണോദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. പദ്ധതിപ്രകാരം, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ ഗുണഭോക്തൃ വിഹിതമടക്കം മൂന്നുലക്ഷം രൂപ നല്‍കും. വീട് പുനരുദ്ധാരണത്തിന് ഒന്നര ലക്ഷം വരെയും വീട് നിര്‍മാണത്തിന് ആറു ലക്ഷം വരെയും വായ്പ നല്‍കും. ഇതിന് ആറര ശതമാനം പലിശ ഇളവും നല്‍കും. 15 വര്‍ഷ കാലാവധിയിലാണ് വായ്പ. നഗരസഭ വാര്‍ഡ് തലത്തില്‍ തയാറാക്കിയ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീടുകളില്‍ നേരിട്ടുചെന്നാണ് സര്‍വേ നടത്തുക. കുടുംബശ്രീയാണ് നോഡല്‍ ഏജന്‍സി. ഓരോ വാര്‍ഡിലും ഓരോ കോഓഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. നിലവില്‍ വിവിധ പദ്ധതികളിലായി 1600ലേറെ പേര്‍ക്ക് നഗരസഭയില്‍ വീട് നല്‍കിയതായി ചെയര്‍പേഴ്സന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, പി.എ. സലീം, ഒ. സഹദേവന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.